പോണ്ടിങ് ആസ്ട്രേലിയ ട്വന്‍റി20 ടീം സഹപരിശീലകന്‍

സിഡ്നി: മുന്‍ ആസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന് പരിശീലക വേഷത്തില്‍ പുതിയ നിയോഗം. ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ഓസീസ് ടീമിന്‍െറ സഹപരിശീലകനായി പോണ്ടിങ്ങിനെ ക്രിക്കറ്റ് ആസ്ട്രേലിയ കഴിഞ്ഞ ദിവസം നിയമിച്ചു. മുഖ്യകോച്ച് ജസ്റ്റിന്‍ ലാംഗറിന്‍െറയും അസി. കോച്ച് ജാസന്‍ ഗില്ലസ്പിയുടെയും സഹായിയായാണ് മുന്‍ നായകനത്തെുന്നത്. ഫെബ്രുവരിയില്‍ മൂന്ന് ട്വന്‍റി20 മത്സരങ്ങളാണ് ആസ്ട്രേലിയയും ലങ്കയും കളിക്കുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനായി ഓസീസ് ടീമിനെ ഒരുക്കുകയെന്ന ദൗത്യവും മൂവര്‍ സംഘത്തിനുണ്ട്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകനായി പ്രവര്‍ത്തിച്ച പരിചയവുമായാണ് പോണ്ടിങ് ദേശീയ ടീമിന്‍െറ ഭാഗമാവുന്നത്. പുതിയ നിയമനത്തോട് ആവേശത്തോടെയാണ് പോണ്ടിങ് പ്രതികരിച്ചത്.
Tags:    
News Summary - Ponting named assistant coach for SL T20Is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.