പൊക്കാഹ്റ (നേപ്പാൾ): അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽതന്നെ ചരിത്രം കുറിച്ച് നേപ്പാൾ വനിത ക്രിക്കറ്റ് താരം അഞ്ജലി ചന്ദ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺസൊന്നും നൽകാതെ ആറ് വിക്കറ്റ് വീഴ്ത്തിയാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ റെക്കോഡിന് അഞ്ജലി ഉടമയായത്. ദക്ഷിണേഷ്യൻ ഗെയിംസിൽ മാലദ്വീപിനെതിരായ മത്സരത്തിലായിരുന്നു അപൂർവ പ്രകടനം. മാലദ്വീപിെൻറ പ്രഥമ അന്താരാഷ്ട്ര മത്സരവുമായിരുന്നു ഇത്.
ട്വൻറി20 മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയ മാലദ്വീപ് പവർപ്ലേ അവസാനിക്കുേമ്പാൾ നാല് വിക്കറ്റിന് 15 റൺസെന്ന നിലയിലായിരുന്നു. ഈ സമയം പന്തെറിയാനെത്തിയ അഞ്ജലി ഏഴാം ഓവറിൽ റണ്ണൊന്നും നൽകാതെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്നിങ്സിലെ ഒമ്പതാം ഓവറിൽ രണ്ടും 11ാം ഓവറിലെ ആദ്യ പന്തിൽ മാലദ്വീപിെൻറ അവസാന വിക്കറ്റും സ്വന്തമാക്കിയാണ് റെക്കോഡിലേക്ക് എത്തിയത്. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു. 2.1 ഓവറിലാണ് ആറ് വിക്കറ്റുകൾ നേടിയത്. മത്സരം നേപ്പാൾ 10 വിക്കറ്റിന് ജയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.