തുടർ തോൽവി നിലക്കുമോ? ബാംഗ്ലൂരിന്​ ആശ്വാസമായി ആ സൂപ്പർതാരമെത്തുന്നു

തുടർ തോൽവിയിൽ നിന്ന്​ കരകയറാൻ പുതിയ ആയുധവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​ എത്തുന്നു. ഓസീസിൻെറ സ്റ്റാർ പേസ ർ നഥാൻ കോട്ടർനൈൽ ഈ മാസം 13ന്​ ടീമിനൊപ്പം ചേരുന്നതോടെ ബൗളിങ്ങിൽ കോഹ്​ലിയുടെ പട നേരിടുന്ന ദാരിദ്ര്യത്തിന്​ പരി ഹാരമാകും.

ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട് ഇന്ത്യൻ പ്രീമിയർ ലീഗ്​ പന്ത്രണ്ടാം എഡിഷനിൽ ഏറ് റവും മോശം പ്രകടനം നടത്തുന്ന ടീമായി മാറിയ ബാംഗ്ലൂരിന്​ ഇനിയുള്ള മത്സരങ്ങൾ എല്ലാം തന്നെ നിർണായകമാണ്​. 31കാരനായ കോട്ടർനൈൽ ബാംഗ്ലൂരിൻെറ ബൗളിങ്​ നിരയിൽ ചേരുന്നതോടെ മറ്റ്​ ടീമുകൾ വിയർക്കും.

അതേ സമയം ലോകകപ്പ് ടീമിലുള്ള താരങ്ങളോട് നേരത്തെ രാജ്യത്തേക്ക് മടങ്ങിയെത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിർദ്ദേശമുള്ളതിനാൽ മെയ് ഒന്നിന്​ കോട്ടർനൈലിന്​ നാട്ടിലേക്ക് മടങ്ങേണ്ടി‌വരും. പരമാവധി 17 ദിവസം മാത്രമായിരിക്കും ടീമിന്​ അദ്ദേഹത്തിൻെറ സേവനം ലഭ്യമാകുക.

ഇന്ത്യയുടെ സ്റ്റാർ സ്​പിന്നർ യുസ്​വേന്ദ്ര ചാഹൽ, പേസർ ഉമേഷ്​ യാദവ്​, മൊഈൻ അലി, ടിം സൗതീ, പവൻ നേഗി, മുഹമ്മദ്​ സിറാജ്​, തുടങ്ങി വലിയ ബൗളിങ്​ നിര ഉണ്ടായിട്ടും ടീമിന്​ വിജയം അന്യമായി തന്നെ തുടരുന്ന കാഴ്​ചയാണ്​. ഇന്നലെ കൊൽക്കത്തയുമായുള്ള കളിയിൽ വമ്പൻ സ്​കോറായ 205 റൺസെടുത്തിട്ടും ബൗളിങ്​ പിഴവ്​ കാരണം കൊൽക്കത്ത അനായാസ വിജയം സ്വന്തമാക്കി.

ഓസീസിൻെറ തന്നെ മറ്റൊരു ബൗളർ മാർക്കസ് സ്റ്റോയിനിസിനൊപ്പം കോട്ടർനൈലും ബാംഗ്ലൂർ ടീമിനൊപ്പം ചേരേണ്ടതായിരുന്നു. എന്നാൽ പാകിസ്​താനെതിരായ ഏകദിന മത്സരങ്ങൾക്ക്​ ശേഷം കോട്ടർനൈൽ വിശ്രമമെടുക്കാൻ തീരുമാനിച്ചു. ഏപ്രിൽ 13ന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി കോട്ടർനൈൽ ബാംഗ്ലൂർ ടീമിൽ ചേർന്നേക്കും.

Tags:    
News Summary - Nathan Coulter-Nile expected to join the RCB camp by April 13-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT