ധോണിക്ക്​ സുരക്ഷ വേണ്ട; അദ്ദേഹം രാജ്യത്തെ സംരക്ഷിക്കും -കരസേന മേധാവി

ന്യൂഡൽഹി: സൈനിക സേവനത്തിന്​ പോകുന്ന ധോണിക്ക് പ്രത്യേക സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന്​ കരസേന മേധാവി ബിപി ൻ റാവത്ത്​. പെട്രോളിങ്​, ഗാർഡ്​, പോസ്​റ്റ്​ ഡ്യൂട്ടികൾ എന്നിങ്ങനെ ഏതൊരു സൈനികനും നിർവഹിക്കുന്ന കർത്തവ്യങ് ങൾ ധോണിയും ചെയ്യുമെന്നും ബിപിൻ റാവത്ത്​ വ്യക്​തമാക്കി.

ധോണി ഇപ്പോൾ സൈനിക സേവനത്തിനുള്ള പരിശീലനത്തിലാണ്​. സൈന്യത്തിൻെറ 106 ടെറിടോറിയൽ ആർമി ബറ്റാലിയനിലാണ്​ അദ്ദേഹം പരിശീലനം നടത്തുന്നത്​. സൈനിക യൂണിഫോം മോഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അതേ യൂണിഫോമിൽ ചെയ്യേണ്ട കർത്തവ്യങ്ങൾ നിറവേറ്റാനും ബാധ്യസ്​ഥനാണ്​. അതുകൊണ്ട്​ ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ ധോണി പ്രാപ്​തനാണെന്ന്​ ഉറപ്പുണ്ടെന്നും ബിപിൻ റാവത്ത്​ വ്യക്​തമാക്കി.

വെസ്​റ്റ്​ ഇൻഡീസ്​ പര്യടനത്തിന്​ മുന്നോടിയായാണ് രണ്ട്​ മാസം ​ സൈനിക സേവനം നടത്തുമെന്ന്​ ധോണി പ്രഖ്യാപിച്ചത്​.

Tags:    
News Summary - MS Dhoni Doesn't Need Protection, He Will Protect Citizens, Says Army Chief-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT