കട്ടക്ക്: കലണ്ടർ വർഷത്തിൽ എല്ലാഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപണറായി ഇന്ത്യയുടെ രോഹിത് ശർമ. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഒമ്പത് റൺസ് എടുത്തതോടെ സനത് ജയസൂര്യയുടെ 22 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്നു. 1997ൽ 2387 റൺസാണ് ജയസൂര്യ കുറിച്ചത്. ഞായറാഴ്ച 63 റൺസെടുത്ത് പുറത്തായ രോഹിത് 2442 റൺസുമായി റെക്കോഡ് സ്വന്തം പേരിലാക്കി. ടെസ്റ്റ്, ഏകദിനം, ട്വൻറി20യിലായി 47 ഇന്നിങ്സിൽ 10 സെഞ്ച്വറി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.