ആസ്​ട്രേലിയക്ക്​ അഞ്ചാം കിരീടം; മെൽബണിൽ ഇന്ത്യൻ കണ്ണീർ

മെൽബൺ: കലാശപ്പോരാട്ടത്തിൽ എങ്ങനെ കളിക്കണമെന്ന്​ ആസ്​ട്രേലിയ ഒരിക്കൽ കൂടി തെളിയിച്ചു. ട് വൻറി 20 വനിത ലോകകപ്പി​​​​​​െൻറ ഫൈനൽ വരെ അജയ്യരായി എത്തിയ ഇന്ത്യയെ 85 റൺസിന്​ തകർത്തെറിഞ്ഞാണ്​ ആസ്​ട്രേലിയൻ പെൺ പുലികൾ ആഹ്ലാദനൃത്തം ചവിട്ടിയത്​. വനിത ദിനത്തിൽ മെൽബൺ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലേക്ക്​ ഒഴുകിയെത്തിയ സ്വന് തം നാട്ടുകാരെ ആവേശത്തിലാറാടിച്ച്​ ​ആസ്​ട്രേലിയ അഞ്ചാം കിരീടമുയർത്തു​േമ്പാൾ മറ്റൊരു ഫൈനലിൽ കൂടി ​ഇന്ത്യൻ വനിതകളുടെ കണ്ണീർവീണു.

ഇന്ത്യൻ വനിതകൾ കലാശപ്പോരാട്ടത്തിൽ ഒരിക്കൽ കൂടി കളിമറന്ന കാഴ്​ചയാണ്​ ആദ്യം മുതൽ ദൃശ്യമായത്​. ആസ്​ട്രേലിയ ഉയർത്തിയ 184 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യൻ വനിതകൾക്ക്​ ​ ഒരിക്കൽ പോലും വെല്ലുവിളി ഉയർത്താനായില്ല. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ട്വൻറി 20 റാങ്കിങ്ങിലെ ഒന്നാംറാങ്കുകാരി ഷെഫാലി വർമയെ നഷ്​ടമായതോടെ ഇന്ത്യയുടെ വിധി തീരുമാനിക്കപ്പെട്ടിരുന്നു.

ജെമിയ റോഡിഗ്രസ്​ പൂജ്യത്തിനും സ്​മൃതി മന്ദാന 11 റൺസിനും മടങ്ങി. ടീം ക്യാപ്​റ്റൻ ഹർമൻപ്രീത്​ കൗറിന്​ വെറും 4 റൺസ്​ മാത്രമേ എടുക്കാനായുള്ളൂ. 33 റൺസെടുത്ത ദീപ്​തി ശർമയാണ്​ ഇന്ത്യൻ നിരയിലെ ടോപ്​സ്​കോറർ. ആസ്​ട്രേലിയക്കായി മെഗൻ സ്​കട്ട്​ നാലും ജെസ്​ ജൊനാസെൻ മൂന്നും വിക്കറ്റ്​ വീഴ്​ത്തി.

39 പന്തിൽ നിന്നും 75 റൺസടിച്ച അലിസ ഹീലിയും 54 പന്തിൽ നിന്നും 78 റൺസടിച്ച ബെത്ത്​ മൂണിയുമാണ്​ ആസ്​ട്രേലിയൻ ഇന്നിങ്​സി​​​​​​െൻറ ന​ട്ടെല്ലായത്​. 2017ൽ നടന്ന ഏകദിന ലോകകപ്പി​​​​​​െൻറ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട്​ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - India Women vs Australia Women T20 World Cup 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.