തിരുവനന്തപുരം: ഏകദിന പരമ്പര തോറ്റതിെൻറ ക്ഷീണവുമായി ഇന്ത്യ എക്കെതിരെ ആദ്യ ചതുർദ ിന മത്സരത്തിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്ക എക്ക് രക്ഷയില്ല. സീനിയർ താരനിരയുമായി സ്പോർ ട്സ് ഹബിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ ഒന്നാം ഇന്നിങ്സില്‍ 164 റൺസിന് പുറത്തായി. ഒരവസരത്തില്‍ 22/5 എന്ന സ്കോറിലായിരുന്ന ദക്ഷിണാഫ്രിക്കയെ വാലറ്റത്തിെൻറ ചെറുത്ത് നിൽപ്പാണ് 150 കടത്തിയത്.
ഒമ്പതാമനായി ഇറങ്ങി 45 റൺസെടുത്ത് പുറത്താകാതെ നിന്ന മാർക്കോ ജൻസണാണ് പ്രോട്ടീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്കായി താക്കൂറും ഗൗതവും മൂന്ന് വിക്കറ്റ് വീതവും നദീം രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (66), അങ്കിത് ബാവ്നെ (ആറ്) എന്നിവരാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഗിൽ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.