മു​ര​ളി വി​ജ​യി​ക്ക്​ സെ​ഞ്ച്വ​റി; സ​ന്നാ​ഹം സ​മ​നി​ല​യി​ൽ

സി​ഡ്​​നി: ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്കു മു​ന്നോ​ടി​യാ​യു​ള്ള ഇ​ന്ത്യ-​ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ ഇ​ല​വ​ൻ സ​ന്നാ​ഹ മ​ത്സ​രം സ​മ​നി​ല​യി​ൽ. വി​ക്ക​റ്റ്​ കീ​പ്പ​ർ ഹാ​രി നീ​ൽ​സ​ണി​​െൻറ (100) സെ​ഞ്ച്വ​റി​യി​ൽ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ സ്​​കോ​ർ ക​ണ്ടെ​ത്തി​യ ആ​തി​ഥേ​യ​ർ​ക്കെ​തി​രെ മു​ര​ളി വി​ജ​യ് (129)​ സെ​ഞ്ച്വ​റി​യു​മാ​യും​ ലോ​കേ​ഷ്​ രാ​ഹു​ൽ (62) അ​ർ​ധ സെ​ഞ്ച്വ​റി​യു​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. സ്​​കോ​ർ: ഇ​ന്ത്യ- 358/10, 211/2, ആ​സ്​​ട്രേ​ലി​യ ഇ​ല​വ​ൻ-544/10.

186 റ​ൺ​സ്​ ലീ​ഡ്​ വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ ഇ​ന്ത്യ, പൃ​ഥ്വി ഷാ​ക്ക്​ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ മു​ര​ളി വി​ജ​യു​ടെ പ്ര​ക​ട​ന​ത്തി​ലാ​ണ്​​ ​​​പി​ടി​ച്ചു​നി​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ മോ​ശം പ്ര​ക​ട​നം കാ​ര​ണം ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യ വി​ജ​യ്, പൃ​ഥ്വി ഷാ​യു​ടെ പ​രി​ക്കേ​ാ​ടെ ആ​ദ്യ ടെ​സ്​​റ്റി​​െൻറ ഒാ​പ​ണി​ങ്ങി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നു മു​മ്പാ​യി കി​ട്ടി​യ സ​ന്നാ​ഹ​ത്തി​ൽ താ​രം ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തു. 91 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ച്വ​റി തി​ക​ച്ച വി​ജ​യ്, 27 പ​ന്തി​ലാ​ണ്​ അ​ടു​ത്ത അ​മ്പ​ത്​ റ​ൺ​സ്​ അ​ടി​ച്ചെ​ടു​ത്ത​ത്. ലോ​കേ​ഷ്​ രാ​ഹു​ലും (62) ഫോ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​ത്​ ഇ​ന്ത്യ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

Tags:    
News Summary - india vs australia-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.