Posted On
date_range Updated On
date_range വനിത ബ്ലൈൻഡ് ക്രിക്കറ്റ്: ഗുജറാത്തിന് കിരീടം
തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഗുജറാത്തിന് കിരീടം. ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒമ്പത് വിക്കറ്റിന് ആതിഥേയരായ കേരളത്തെ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. ഗുജറാത്ത് 13.3 ഓവറിൽ ഒരുവിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഗുജറാത്തിനായി 54 റൺസ് നേടിയ കൽപ്പന ചോരിയയാണ് മത്സരത്തിലെ താരം.
അദ്വൈത സന്തോഷ് (കേരളം), ദീപ സക്സേന (ഹരിയാന), കൽപ്പന ചോരി (ഗുജറാത്ത്) എന്നിവരെ പ്ലെയേഴ്സ് ഓഫ് ദ ടൂർണമെന്‍റായി തെരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാന വിതരണം വി. മുരളീധരൻ എം.എൽ.എ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.