ഭു​വി 2.0 റി​ട്ടേ​ൺ​സ്; നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം ദേ​ശീ​യ ടീ​മി​ലേ​ക്ക് ഭു​വ​നേ​ശ്വ​റി​ന്റെ തി​രി​ച്ചു​വ​ര​വ്

ന്യൂ​ഡ​ൽ​ഹി: ബി.​സി.​സി.​ഐ മു​ൻ സെ​ല​ക്ട​ർ അ​ജി​ത് അ​ഗാ​ർ​ക്ക​റും ഇ​ന്ത്യ​യു​ടെ പേ​സ് ബൗ​ള​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റും ത​മ്മി​ൽ വ്യ​ക്തി​പ​ര​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ക​ല​ഹ​​മോ, കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളോ ഇ​തി​നി​ട​യി​ൽ ഉ​ണ്ടാ​യ​താ​യി വാ​ർ​ത്ത​ക​ളും എ​വി​ടെ​യും കാ​ണി​ല്ല. എ​ന്നാ​ൽ, മൂ​ന്നു വ​ർ​ഷ​ക്കാ​ലം ​അ​ഗാ​ർ​ക്ക​ർ സെ​ല​ക്ട​റാ​യി​രി​ക്കെ ടീ​മി​ന് പു​റ​ത്താ​യി​രു​ന്ന ഭു​വ​നേ​ശ്വ​ർ കു​മാ​ർ, അ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ദേ​ശീ​യ ടീ​മി​ൽ തി​രി​കെ​യെ​ത്തി​യ​തി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് ഇ​ന്ന് ച​ർ​ച്ച​ക​ൾ.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ടീം ​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ളി​ലൊ​ന്നും ഇ​താ​ണ്. 2022 ന​വം​ബ​ർ 22ന് ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്റി20 മ​ത്സ​ര​മാ​ണ് ഭു​വ​നേ​ശ്വ​ർ കു​മാ​ർ ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ഇ​ന്ത്യ​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​ത്തി​ന്റെ പു​റ​ത്താ​വ​ൽ ആ​രാ​ധ​ക​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. ശേ​ഷം ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും ഐ.​പി.​എ​ല്ലി​ലും ഫോം ​നി​ല​നി​ർ​ത്തി​യി​ട്ടും ദേ​ശീ​യ ടീ​മി​ലേ​ക്കൊ​രു അ​വ​സ​രം ന​ൽ​കി​യി​ല്ല. ഒ​ടു​വി​ൽ നാ​ലു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട വ​ന​വാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഭു​വി​യെ തേ​ടി വീ​ണ്ടും ഇ​ന്ത്യ​ൻ കു​പ്പാ​യ​മെ​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ലാ​ണ് 36ാം വ​യ​സ്സി​ൽ ഭു​വ​നേ​ശ്വ​റി​ന് വി​ളി​യെ​ത്തി​യ​ത്.

ചീ​ഫ് സെ​ല​ക്ട​റാ​യ​തി​നു പി​ന്നാ​ലെ വെ​റ്റ​റ​ൻ താ​ര​ങ്ങ​ളോ​ട് അ​ഗാ​ർ​ക്ക​ർ​ക്കു​ള്ള തൊ​ട്ടു​കൂ​ടാ​യ്മ പു​തി​യ വാ​ർ​ത്ത​യൊ​ന്നു​മ​ല്ല. പ്ര​ക​ട​ന​മി​ക​വി​ൽ ക​ത്തി​ജ്വ​ലി​ക്കു​മ്പോ​ഴും പ്രാ​യം 33-35 ക​ട​ന്ന​തി​ന്റെ പേ​രി​ൽ മാ​ത്രം ദേ​ശീ​യ ടീ​മി​ന്റെ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ട സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഒ​രു​പി​ടി​യാ​ണ്. ആ​രാ​ധ​ക പി​ന്തു​ണ​യു​ള്ള വി​രാ​ട് കോ​ഹ്‍ലി​യെ​യും രോ​ഹി​ത് ശ​ർ​മ​യെ​യും തൊ​ടാ​ൻ അ​ഗാ​ർ​ക്ക​ർ ഭ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഭു​വ​നേ​ശ്വ​റും മു​ഹ​മ്മ​ദ് ഷ​മി​യു​മെ​ല്ലാം സെ​ല​ക്ട​റു​ടെ ക​ടും​വെ​ട്ടി​ന്റെ ചൂ​ട​റി​ഞ്ഞ​വ​രാ​ണ്. മൂ​ന്നു​വ​ർ​ഷ ഭ​ര​ണ​ത്തി​നു​ശേ​ഷം മു​ൻ പേ​സ​ർ സെ​ല​ക്ട​ർ ക​സേ​ര​യി​ൽ നി​ന്നും പ​ടി​യി​റ​ങ്ങി​യ​ത് സെ​പ്റ്റം​ബ​റി​ലാ​ണ്. ​തൊ​ട്ടു​പി​ന്നാ​ലെ, ഭു​വ​ന്വേ​ശ​ർ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം പി​ടി​ച്ച വാ​ർ​ത്ത​യെ​ത്തു​മ്പോ​ൾ ആ​രാ​ധ​ക​രും ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​രും പ​ല​തും കൂ​ട്ടി വാ​യി​ക്കു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന മ​റ്റൊ​രു താ​രം മു​ഹ​മ്മ​ദ് ഷ​മി​യു​ടെ തി​രി​ച്ചു​വ​ര​വും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​പ്നം കാ​ണു​ന്നു.

ഭു​വി പ​ഴ​യ ഭു​വി ത​ന്നെ

ബാ​റ്റ​​റെ വ​ട്ടം​ക​റ​ക്കും​വി​ധം ഇ​രു​വ​ശ​ത്തേ​ക്കും പ​ന്ത് സ്വി​ങ് ചെ​യ്യി​ക്കാ​നു​ള്ള മി​ടു​ക്ക്. ന്യൂ​ബാ​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്താ​നു​ള്ള ശേ​ഷി, കൃ​ത്യ​ത​യാ​ർ​ന്ന ലൈ​നും ലെ​ങ്ത്തും, ഡെ​ത്ത് ഓ​വ​റി​ലും വി​ക്ക​റ്റ് വീ​ഴ്ത്തി​ക്കൊ​ണ്ട് തൊ​ടു​ത്തു​വി​ടു​ന്ന ​യോ​ർ​ക്ക​റു​ക​ൾ... ഏ​ത് ഫോ​ർ​മാ​റ്റി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന വ​ജ്രാ​യു​ധ​മെ​ന്നാ​ണ് ഭു​വ​നേ​ശ്വ​റെ ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 2022നു​ശേ​ഷം ദേ​ശീ​യ ടീ​മി​ലേ​ക്ക് യു​വ​താ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​പ്പോ​ൾ ഭു​വി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലൊ​തു​ങ്ങി. എ​ന്നാ​ൽ, ഐ.​പി.​എ​ൽ ഉ​ൾ​പ്പെ​ടെ വേ​ദി​ക​ളി​ൽ ത​ന്റെ പ​രി​ച​യ സ​മ്പ​ത്തും പ്ര​തി​ഭ​യും ഭു​വ​നേ​ശ്വ​ർ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ഴും ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള വാ​തി​ലു​ക​ൾ തു​റ​ന്നു​ന​ൽ​കി​യ​ല്ല. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലും ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ ഐ.​പി.​എ​ൽ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ൽ ഭു​വി​യു​ടെ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മു​ണ്ടാ​യി​രു​ന്നു. 2026 സീ​സ​ണി​ൽ 16 മ​ത്സ​ര​ങ്ങ​ളി​ൽ വീ​ഴ്ത്തി​യ​ത് 28 വി​ക്ക​റ്റു​ക​ൾ. പ​ർ​പ്ൾ ക്യാ​പ് ന​ഷ്ട​മാ​യ​ത് ഒ​രു വി​ക്ക​റ്റ് വ്യ​ത്യാ​സ​ത്തി​ന്. 17.89 ശ​രാ​ശ​രി പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച താ​രം പ​വ​ർ​േ​പ്ല ഓ​വ​റു​ക​ളി​ൽ സ്വി​ങ്ങും സീം ​ച​ല​ന​വു​മാ​യി എ​തി​രാ​ളി​ക​ളെ വെ​ള്ളം​കു​ടി​പ്പി​ക്കു​ന്ന​ത് ക​ണ്ടു. 2025ൽ ​ഫൈ​ന​ലി​ലെ ര​ണ്ട് വി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ 17 വി​ക്ക​റ്റു​മാ​യും കി​രീ​ട യാ​ത്ര​യി​ൽ നി​ർ​ണാ​യ​ക​മാ​യി.

ഇ​ത്ത​വ​ണ യു.​പി ട്വ​ന്റി20 ലീ​ഗി​ൽ ല​ഖ്നോ ഫാ​ൽ​ക്ക​ൺ​സ് ക്യാ​പ്റ്റ​നാ​യ ഭു​വ​നേ​ശ്വ​ർ 11 മ​ത്സ​ര​ങ്ങ​ളി​ൽ 14 വി​ക്ക​റ്റ് വീ​ഴ്ത്തി ഫോം ​തു​ട​ർ​ന്നു. അ​വ​ഗ​ണ​ന തു​ട​രു​മ്പോ​ഴും ക​ളി​ക്ക​ള​ത്തി​ൽ പ്രാ​യ​ത്തെ തോ​ൽ​പി​ക്കു​ന്ന പ്ര​ക​ട​നം തു​ട​രു​ന്ന​തി​ന്റെ അം​ഗീ​കാ​ര​മാ​യാ​ണ് ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

അ​ച്ച​ട​ക്കം, ക​ഠി​നാ​ധ്വാ​നം

അ​വ​സ​ര​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ഴും ക​ല​ഹ​ങ്ങ​ളി​ല്ലാ​തെ ത​ന്റെ ജോ​ലി തു​ട​രു​ക​യാ​ണ് ഭു​വി​യു​ടെ ശൈ​ലി. ഒ​പ്പം, നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​വും ശാ​രീ​രി​ക ക്ഷ​മ​ത നി​ല​നി​ർ​ത്തു​ന്ന​തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ല. ​പ്രാ​യം ശ​രീ​ര​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ഭു​വി ന​ട​ത്തി​യ ക​ഠി​നാ​ധ്വാ​നം മാ​തൃ​കാ​പ​ര​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ക​ണ്ടീ​ഷ​നി​ങ് കോ​ച്ച് സൂ​ര്യ പ്ര​താ​പ് യാ​ദ​വ് അ​ടി​വ​ര​യി​ടു​ന്ന​ത്. 35 ക​ട​ന്നാ​ലു​ള്ള പേ​ശീ ദൗ​ർ​ബ​ല്യം ത​ട​യാ​നും, ത​ടി കു​റ​ക്കാ​നും താ​രം പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

Tags:    
News Summary - Bhuvneshwar Kumar Makes India Comeback After 4 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.