ക്ഷ​മ​യോ​ടെ ഷ​മി​യു​ടെ കാ​ത്തി​രി​പ്പ്

ന്യൂ​ഡ​ൽ​ഹി: നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന് ദേ​ശീ​യ ടീ​മി​ൽ നി​ന്നും വി​ളി​യെ​ത്തി​യ വാ​ർ​ത്ത​ക്കു പി​ന്നാ​ലെ മ​റ്റൊ​രു ​വെ​റ്റ​റ​ൻ പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ്ര​തീ​ക്ഷ​ക​ളും സ​ജീ​വ​മാ​കു​ന്നു. ഭു​വി നീ​ണ്ട വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് തി​രി​ച്ചു​വ​രു​ന്ന​തെ​ങ്കി​ൽ, 2025 ഫെ​ബ്രു​വ​രി-​മാ​ർ​ച്ചി​ലാ​ണ് ഷ​മി അ​വ​സാ​ന​മാ​യ ഏ​ക​ദി​ന​വും ട്വ​ന്റി20​യും ക​ളി​ച്ച​ത്.

പ​രി​ക്കു​കാ​ര​ണം ദീ​ർ​ഘ​കാ​ലം പു​റ​ത്തി​രു​ന്ന ഷ​മി 2025 ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ടീ​മി​ൽ തി​രി​ച്ചെ​ത്തി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു​വെ​ങ്കി​ലും ടീ​മി​ൽ ഇ​ടം ഉ​റ​പ്പി​ക്കാ​നാ​യി​ല്ല. ഐ.​പി.​എ​ല്ലി​ൽ ശ്ര​ദ്ധേ​യ പ്ര​ക​ട​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ര​ഞ്ജി ട്രോ​ഫി, വി​ജ​യ് ഹ​സാ​രെ എ​ന്നീ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ഷ​മി ന​ട​ത്തി​യ ബൗ​ളി​ങ് മി​ക​വി​ന് ബി.​സി.​​സി.​ഐ ചെ​വി​കൊ​ടു​ത്തി​ല്ല.

ക​ഴി​ഞ്ഞ ര​ഞ്ജി സീ​സ​ണി​ൽ ഏ​ഴ് ക​ളി​യി​ൽ 37 വി​ക്ക​റ്റ്. വി​ജ​യ് ഹ​സാ​രെ​യി​ൽ 15ഉം, ​സെ​യ്ദ് മു​ഷ്താ​ഖ് ട്രോ​ഫി​യി​ൽ 16ഉം ​വി​ക്ക​റ്റു​ക​ൾ. ക​ഴി​ഞ്ഞ ദു​ലീ​പ് ട്രോ​ഫി​യി​ൽ ഈ​സ്റ്റ് സോ​ണി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച ഏ​ഴ് വി​ക്ക​റ്റ് പ്ര​ക​ട​നം. ട്വ​ന്റി 20യി​ൽ തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​ര​മി​ല്ലെ​ങ്കി​ലും, 2027 ഏ​ക​ദി​ന ലോ​ക​ക​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ഒ​രു​ങ്ങു​ന്ന ടീ​മി​ലേ​ക്ക് അ​വ​സ​രം ​കാ​ത്തി​രി​ക്കു​ക​യാ​ണ് 36 കാ​ര​നാ​യ ബം​ഗാ​ൾ പേ​സ​ർ.

Tags:    
News Summary - muhammad shami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.