Posted On
date_range Updated On
date_range റാഞ്ചിയിൽ സഞ്ജു ഷോ; വിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ അർധ സെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. കളിയുടെ ഒൻപത് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന ശക്തമായ നിലയിലാണ് ആതിഥേയർ. 29 പന്തിൽ 67 റൺസെടുത്ത സഞ്ജുവും 14 പന്തിൽ 19 റൺസെടുത്ത ഇഷാൻ കിഷനുമാണ് ക്രീസിലുള്ളത്. 12 പന്തിൽ 20 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.