ഇ​ന്ത്യ-​ശ്രീ​ല​ങ്ക ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്ക്​ ഇ​ന്ന്​​ തു​ട​ക്കം

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്ക്​ ഇ​ന്ന്​ കൊ​ൽ​ക്ക​ത്ത​യി​ൽ തു​ട​ക്കം. ര​ണ്ടു​ മാ​സം മു​മ്പ്​ സ്വ​ന്തം ​നാ​ട്ടു​കാ​ർ​ക്കു​ മു​ന്നി​ൽ ഇ​ന്ത്യ​യോ​ടേ​റ്റ തോ​ൽ​വി​യു​ടെ നാ​ണ​​ക്കേ​ട്​ മാ​റും​മു​മ്പാ​ണ്​ ഇ​ന്ത്യ​യെ നേ​രി​ടാ​ൻ വീ​ണ്ടും ല​ങ്ക എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ത്സ​രം രാ​വി​ലെ 9.30ന്​ ​ആ​രം​ഭി​ക്കും. ഒ​ന്ന​ര മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ മൂ​ന്ന്​ വീ​തം ടെ​സ്​​റ്റും ഏ​ക​ദി​ന​വും ട്വ​ൻ​റി20​യു​മു​ണ്ട്. ജ​നു​വ​രി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന്​​ മു​ന്നോ​ടി​യാ​യു​ള്ള ത​യാ​െ​റ​ടു​പ്പാ​യാ​ണ്​ ഇ​ന്ത്യ പ​ര​മ്പ​ര​യെ കാ​ണു​ന്ന​ത്. മ​ഴ​പ്പേ​ടി​യി​ലാ​ണ്​ ആ​ദ്യ ടെ​സ്​​റ്റ്​ തു​ട​ങ്ങു​ന്ന​ത്. ബു​ധ​നാ​ഴ്​​ച പെ​യ്​​ത മ​ഴ​മൂ​ലം ഇ​രു ടീ​മു​ക​ൾ​ക്കും കാ​ര്യ​മാ​യ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ല​ങ്ക​യു​ടെ 35 വ​ർ​ഷ​ത്തെ ക്രി​ക്ക​റ്റ്​ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഇ​ന്ത്യ​യി​ൽ ഒ​രു ടെ​സ്​​റ്റ്​ പോ​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. 
 
Tags:    
News Summary - India- Srilanka Test Match - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.