ഇന്ത്യക്ക്​ 171 റൺസ്​ വിജയലക്ഷ്യം

കൊളംബോ: ശ്രീലങ്കക്കെതിരായ എക ട്വൻറി ട്വൻറി മൽസരത്തിൽ ഇന്ത്യക്ക്​ 171 റൺസ്​ വിജയലക്ഷ്യം. ആദ്യം ബാറ്റ്​ ചെയ്​ത ലങ്ക ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 170 റൺസെടുത്തു. മുനവീര(53) പ്രിയഞ്ചൻ(40) എന്നിവരുടെ ബാറ്റിങ്ങാണ്​ ലങ്കക്ക്​ മികച്ച സ്​കോർ സമ്മാനിച്ചത്​. ഇന്ത്യക്കായി ചാഹൽ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി.

നേരത്തെ ടെസ്​റ്റ്​ ഏകദിന പരമ്പരകളിൽ ഇന്ത്യ ലങ്കക്കെതിരെ സമ്പൂർണ്ണ വിജയം നേടിയിരുന്നു. ട്വൻറി ട്വൻറി കൂടി വിജയിച്ച്​ ലങ്കയെ അവരുടെ മണ്ണിൽ സമ്പൂർണ്ണമായി മുട്ടുകുത്തിക്കാനാണ്​ കോലിയും കൂട്ടരും ലക്ഷ്യമിടുന്നത്​. 

Tags:    
News Summary - India need 171 runs to win-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT