ഇന്ത്യൻ സ്വപ്നങ്ങളും പേറി ലണ്ടനിലെത്തിയ ലോകകപ്പ് സംഘത്തെ വയസ്സൻപടയെന്ന് വിളിച്ചാൽ നെറ്റി ചുളിക്കേണ്ട. 1 975 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും പ്രായമേറിയ ഇന്ത്യയാണ് ഇക്കുറി ഇംഗ്ലണ്ടിലും വെയ്ൽസിലുമായി കളിക് കുന്നത്. 15 അംഗ ടീമിെൻറ ശരാശരി പ്രായം 29.5 വയസ്സ്. നാലാം ലോകകപ്പ് കളിക്കാനൊരുങ്ങുന്ന മുൻ ക്യാപ്റ്റൻ എം.എ സ്. ധോണിയാണ് (37 വയസ്സ്) ടീമിലെ വല്യേട്ടൻ. കുഞ്ഞൻതാരം 24കാരൻ കുൽദീപ് യാദവും. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയു ടെ ഏറ്റവും ഇളമുറ സംഘമെന്ന ക്രെഡിറ്റ് 1992ലെ മുഹമ്മദ് അസ്ഹറുദ്ദീെൻറ സംഘത്തിനാണ്. ആ ടീമിെൻറ ശരാശരി പ ്രായം 25.4 വയസ്സ്.
വല്യേട്ടൻ ഇംറാൻ താഹിർ; കുഞ്ഞനിയൻ മുജീബുർറഹ്മാൻ
ലോകകപ്പിനെത്തിയ 10 ടീമുകളിൽ പ്രാ യത്തിൽ വല്യേട്ടൻ ദക്ഷിണാഫ്രിക്കയുടെ 40കാരൻ ഇംറാൻ താഹിറാണ്. എന്നാൽ, നാൽപതിലും ചുറുചുറുക്കോടെയാണ് ഇൗ സ്പിൻബൗളറുടെ പ്രകടനം. െഎ.പി.എല്ലിലെ വിക്കറ്റ്വേട്ടയുടെ തുടർച്ചതേടിയാണ് താഹിറിെൻറ വരവ്. ലോകകപ്പ് ടീം പ്രായത്തിൽ രണ്ടാമൻ വിൻഡീസിെൻറ ക്രിസ് ഗെയ്ൽ (39 വയസ്സും 251 ദിവസവും). പാകിസ്താെൻറ മുഹമ്മദ് ഹഫീസ് (38 വ. 225 ദി), എം.എസ്. ധോണി (37 വ. 327 ദി), പാകിസ്താെൻറ ശുെഎബ് മാലിക് (37 വ. 118 ദി) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.
ഇളംമുറക്കാരിൽ മുന്നിൽ അഫ്ഗാനിസ്താെൻറ 18കാരൻ മുജീബുർറഹ്മാൻ. പാകിസ്താൻകാരാണ് തൊട്ടുപിന്നിൽ. ഷഹീൻ അഫ്രീദി (19 വ. 54 ദി), മുഹമ്മദ് ഹസ്നൈൻ (19 വ. 55 ദി), ഷദാബ് ഖാൻ (20 വ. 238 ദി) എന്നിവർ പിന്നിലുണ്ട്. അഞ്ചാമതായി അഫ്ഗാെൻറ റാഷിദ് ഖാനും (20 വ. 252 ദി).
ടീം ഇന്ത്യ
താരം, വയസ്സ്, ലോകകപ്പ് മത്സരം, ആകെ മത്സരം
വിരാട് കോഹ്ലി -30-17-227
രോഹിത് ശർമ- 31-8-206
ശിഖർ ധവാൻ -33-8-128
കെ.എൽ. രാഹുൽ 26-0-14
വിജയ് ശങ്കർ 28-0-9
എം.എസ്. ധോണി 37-20-341
കേദാർ ജാദവ് 34-0-59
ദിനേഷ് കാർത്തിക് 33-0-91
യുസ്വേന്ദ്ര ചഹൽ 28-0-41
കുൽദീപ് യാദവ് 24-0-44
ഭുവനേശ്വർ കുമാർ 19-1-105
ജസ്പ്രീത് ബുംറ 25-0-49
ഹാർദിക് പാണ്ഡ്യ 25-0-45
രവീന്ദ്ര ജദേജ 30-8-151
മുഹമ്മദ് ഷമി 29-7-63
...........
38 വയസ്സ്: ലോകകപ്പ് കളിച്ച ഏറ്റവും പ്രായംകൂടിയ ഇന്ത്യക്കാരൻ സുനിൽ ഗവാസ്കർ. 1987
17 വയസ്സ്: ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ. പാർഥിവ് പേട്ടൽ (2003)
27 വയസ്സ്: ലോകകപ്പിലെ ഇന്ത്യൻ ടീമിെൻറ ശരാശരി പ്രായം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.