മൂഡി ആരെന്നറിയാതെ മലയാളികൾ; ക്രിക്കറ്റ് താരം ടോം മൂഡിക്കെതിരെ ആക്രമണം

മൂഡീസ് റേറ്റിങ്ങിലെ മൂഡി ആരെന്നറിയാതെ മുന്‍ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡിക്ക് നേരെ മലയാളികളുടെ സൈബര്‍ ആക്രമണം. ജന്മദിനത്തില്‍ ആശംസയറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ടോം മൂഡി ഒക്ടോബര്‍ നാലിന് ഇട്ട പോസ്റ്റിന് താഴെയാണ് മലയാളികള്‍ വെല്ലുവിളിയുമായെത്തിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകനായ ടോം മൂഡിയുടെ അക്കൗണ്ടാണെന്നും  മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്നും അഭ്യർത്ഥിച്ച് മറ്റുള്ളവരും രംഗത്തെത്തി. ആസ്ട്രേലിയക്കായി എട്ടു ടെസ്റ്റുകളും 76 ഏകദിനങ്ങളും കളിച്ചിട്ടുള്ള ടോം മൂഡി ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്നു. 

കഴിഞ്ഞ ദിവസമാണ് അമേരിക്ക ആസ്ഥാനമായ ആഗോള റേറ്റിങ് ഏജന്‍സി 'മൂഡീസ്' ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ റേറ്റിങ് ഉയര്‍ത്തിയത്. ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ 'ബിഎഎ3' -ല്‍ നിന്ന് 'ബിഎഎ2' ആയാണ് റേറ്റിങ് ഉയര്‍ത്തിയത്. ഒപ്പം റേറ്റിങ്ങിന്മേലുള്ള വീക്ഷണം 'പോസിറ്റീവ്' എന്ന നിലയില്‍ നിന്ന് സ്ഥിരതയുള്ളത് എന്നാക്കി പരിഷ്കരിക്കുകയും ചെയ്തു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിങ്ങനെയുള്ള സാമ്ബത്തിക പരിഷ്കാരങ്ങള്‍ക്കുള്ള അംഗീകരമായാണ് മൂഡീസ് റേറ്റിങ്ങിനെ ബി.ജെ.പി ഗവണ്‍മെന്റ് ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ നോട്ട് നിരോധനവും ജി.എസ്.ടിയും ജനങ്ങളെ വലക്കുകയാണ് ചെയ്തതെന്ന് ആരോപിച്ചാണ് മൂഡീസ് റേറ്റിങ്ങിനെ പലരും വിമര്‍ശിച്ചത്.

Tags:    
News Summary - Cricketer Tom Moody abused online for Moody's india rating -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT