ന്യൂഡൽഹി: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ക്രിക്കറ്റ് മൈതാനങ്ങൾ ആശുപത്രിയാക്കാൻ സർക്കാർ ആവശ്യപ്പെടുന്നതിനനുസരിച്ച് വിട്ടുനൽകുമെന്ന് ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. ‘ഒരു സംസ്ഥാനങ്ങളും ഇതുവരെ സഹായം ചോദിച്ചിട്ടില്ല. സ്ഥിതി ഗുരുതരമാവുകയും മൈതാനങ്ങൾ ആവശ്യമായി വരുകയും ചെയ്താൽ, യൂറോപ്യൻ രാജ്യങ്ങളിലെ പോലെ മൈതാനങ്ങൾ വിട്ടുനൽകും. സാമ്പത്തിക സഹായം ഇതുവരെ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ല. അതും പരിഗണനയിലുണ്ട്’-ഗാംഗുലി പറഞ്ഞു.
രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരുേമ്പാഴും ഐ.പി.എൽ പൂർണമായി റദ്ദാക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ബി.സി.സി.ഐ പ്രസിഡൻറ് പറഞ്ഞു. ‘നേരത്തെ അറിയിച്ച തീരുമാനത്തിൽതന്നെയാണ് ഇപ്പോഴും. മാറ്റിവച്ചു എന്നല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല. പൂർണമായും റദ്ദാക്കുമോയെന്ന കാര്യവും ഇപ്പോൾ പറയാനാവില്ല’ - മുൻ ഇന്ത്യൻ നായകൻ കൂടിയായ സൗരവ് ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.