കടുവകൾ പൊരുതി വീണു; ഒാസീസിന് 48 റൺസ് ജയം

നോ​ട്ടി​ങ്ഹാം: ഒാസീസ് ഉയർത്തിയ 382 റൺസ് വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ശ്രമിച്ച ബംഗ്ലാദേശ് ടീമി​െൻറ ശ്രമം കണ്ട് ഫിഞ്ചിനും കൂട്ടർക്കും ഒരുവേളയെങ്കിലും അടിവിറച്ചുകാണും. എങ്കിലും അന്തിമജയം ഒാസീസി​െൻറതായിരുന്നു. അഞ്ചാം വി ക്കറ്റിൽ മുഷ്ഫിഖുർ റഹീമും(102*) മഹ്്മൂദുല്ലയും(69) നടത്തിയ ചെറുത്ത് നിൽപ്പ് ബംഗ്ലാദേശി​െൻറ തോൽവി 48 റൺസി​െൻറത് മാത ്രമാക്കി ചുരുക്കി. ടൂ​ർ​ണ​മ​െൻറി​ലെ ര​ണ്ടാം സെ​ഞ്ച്വ​റി​യു​മാ​യി ഡേ​വി​ഡ് വ​ാർ​ണ​ർ (166) ഒരിക്കൽ കൂടി ക​ളം​നി​റ​ഞ്ഞതോടെയാണ് ഒാസീസ് സ്കോർ 381 ലെത്തിയത്.

വി​ൻ​ഡീ​സി​നോ​ട് 321 റ​ൺ​സ് മ​റി​ക​ട​ന്ന് വി​ജ​യി​ച്ച ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ടോ​സ് നേ​ടി ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത ആ​സ്ട്രേ​ലി​യ ക​രു​ത​ലോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. 121 റ​ൺ​സി​െൻറ ഒാ​പ​ണി​ങ് കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി​യാ​ണ് ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ച് (53) സൗ​മ്യ സ​ർ​ക്കാ​റി​ന് വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ ഉ​സ്മാ​ൻ ഖ്വാ​ജ (89) ഡേ​വി​ഡ് വാ​ർ​ണ​റി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഒാ​സീ​സ് സ്കോ​ർ കു​ത്ത​നെ ഉ​യ​ർ​ന്നു. ഏ​ക​ദി​ന​ത്തി​ൽ 16ാം സെ​ഞ്ച്വ​റി കു​റി​ച്ച വാ​ർ​ണ​ർ ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. വ്യ​ക്തി​ഗ​ത സ്കോ​ർ 166 നി​ൽ​ക്കെ സൗ​മ്യ​ക്ക്​ ര​ണ്ടാം വി​ക്ക​റ്റ് ന​ൽ​കി പു​റ​ത്താ​വു​മ്പോ​ൾ ടീം ​സ്കോ​ർ 313ലെ​ത്തി​യി​രു​ന്നു. 147 പ​ന്തി​ൽ 14 ഫോ​റും അ​ഞ്ച് സി​ക്സു​മു​ൾ​പ്പെ​ട്ട​താ​യി​രു​ന്നു വാ​ർ​ണ​റി​െൻറ ഇ​ന്നി​ങ്സ്.
തു​ട​ർ​ന്നെ​ത്തി​യ ഗ്ലെ​ൻ മാ​ക്സ്​​വെ​ൽ 10 ബോ​ളി​ൽ 32 റ​ൺ​സെ​ടു​ത്ത് റ​ണ്ണൗ​ട്ടാ​യി. സെ​ഞ്ച്വ​റി​യി​ലേ​ക്കെ​ന്ന് തോ​ന്നി​ച്ച ഖ്വാ​ജ​യു​ടെ ഇ​ന്നി​ങ്സ് സൗ​മ്യ ത​ന്നെ അ​വ​സാ​നി​പ്പി​ച്ചു. സൗ​മ്യ സർക്കാർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് ടീമിന് ഭേദപ്പെട്ട തുടക്കമാണ് സൗമ്യസർക്കാറും (10), തമീം ഇഖ്ബാലും (62) ചേർന്ന് നൽകിയത്.

തുടർന്ന് ക്രീസിലെത്തിയ ബംഗ്ലാദേശ് സൂപ്പർതാരം ഷാക്കിബ് അൽഹസൻ (41) കഴിഞ്ഞ കളികളുടെ തുടർച്ചയെന്നോണം സധൈര്യം ബാറ്റ്്വീശിയെങ്കിലും അർധ സെഞ്ച്വറിക്ക് മുമ്പ് സ്്റ്റോയിനിസി​െൻറ പന്തിൽ വാർണറിന് ക്യാച്ച് നൽകി മടങ്ങി. ലിറ്റൻദാസ് (20) സാംബയുടെ പന്തിൽ എൽ.ബിയിൽ കുടുങ്ങി പുറത്തായി. ഒരു വശത്ത് സെഞ്ച്വറിയുമായി നിലയുറപ്പിച്ച മുഷ്്ഫിഖുർ റഹീമും മഹ്്മൂദുല്ലയും പൊരുതിയെങ്കിലും സ്കോർ 50 ഒാവറിൽ 333 റൺസിലവസാനിക്കുകയായിരുന്നു. സ്്റ്റാർക്കും കമ്മിൻസും സ്്റ്റോയിനിസും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Australia v Bangladesh: Cricket World Cup 2019-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.