ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഒന്നാമതുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടിയായി സീനിയര്‍ പേസ് ബൗളര്‍ ആശിഷ് നെഹ്റക്ക് പരിക്ക്. 15ന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനിടെ കാല്‍വണ്ണക്ക് പരിക്കേറ്റ നെഹ്റക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ളെന്ന് ടീം അധികൃതര്‍ അറിയിച്ചു. 12 കളി പൂര്‍ത്തിയാക്കിയ ഹൈദരാബാദിന് പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതിന് പുറമെ, പേ ്ളഓഫ് മത്സരങ്ങളും താരത്തിന് നഷ്ടമാവും. സീസണില്‍ എട്ട് മത്സരം കളിച്ച നെഹ്റ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. പരിക്ക് സാരമുള്ളതായതിനാല്‍ ആറുമാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ 37കാരനായ താരത്തിന്‍െറ ക്രിക്കറ്റ് കരിയറിനെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.