ഓവല്‍: 42 ഓവറില്‍ 305 റണ്‍സ് അടിച്ചുകൂട്ടിയിട്ടും ശ്രീലങ്കക്ക് ഇംഗ്ളണ്ടിനെ തോല്‍പിക്കാനായില്ല. ജാസണ്‍ റോയിയുടെ സെഞ്ച്വറി ബലത്തില്‍ നാലാം ഏകദിനത്തില്‍ ആറു വിക്കറ്റിനാണ്് ആതിഥേയരായ ഇംഗ്ളണ്ട് ലങ്കയെ തോല്‍പിച്ചത്. ആദ്യ മത്സരം ടൈ ആയപ്പോള്‍ രണ്ടാം മത്സരം ഇംഗ്ളണ്ട് 10 വിക്കറ്റിന് വിജയിച്ചിരുന്നു. മൂന്നാം ഏകദിനം കളി പൂര്‍ത്തിയാകാത്തതിനാല്‍ ഫലവുമുണ്ടായില്ല. ഇതോടെ പരമ്പര ഇംഗ്ളണ്ടിന് സ്വന്തമായി. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് അടക്കം നാല് മുന്‍നിര ബാറ്റ്സ്മാന്മാര്‍ നേടിയ അര്‍ധ സെഞ്ച്വറികളോടെയാണ് ലങ്ക 42 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിയത്. മാത്യൂസ് 67 റണ്‍സെടുത്തപ്പോള്‍ കുശാല്‍ മെന്‍ഡിസ് 77 റണ്‍സെടുത്ത് ടോപ് സ്കോററായി. ധനുഷ്ക ഗുണതിലക (62), ദിനേശ് ചണ്ഡിമല്‍ (63) എന്നിവരാണ് അര്‍ധശതകം തികച്ചത്.
118 പന്തില്‍ ഓപണര്‍ ജാസണ്‍ റോയി അടിച്ചത് 162 റണ്‍സ്. രണ്ടാം വിക്കറ്റില്‍ ജോ റൂട്ടുമായി (65) ചേര്‍ന്ന് 149 റണ്‍സ്. ഒയിന്‍ മോര്‍ഗനും (22) ബെയിര്‍സ്റ്റോവും (29 നോട്ടൗട്ട്) പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ 11 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ളീഷുകാര്‍ വിജയം പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.