ദുബൈ: പാഡും പന്തും ബാറ്റുമായി ഇതിഹാസങ്ങള്‍ വീണ്ടും ക്രീസിലേക്ക്. പ്രഥമ മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗിന് വ്യാഴാഴ്ച ദുബൈയില്‍ തുടക്കംകുറിക്കും. ഉദ്ഘാടനമത്സരത്തില്‍ സൗരവ് ഗാംഗുലിയുടെ ലിബ്ര ലെജന്‍ഡ്സും വീരേന്ദര്‍ സെവാഗ് നയിക്കുന്ന ജെമിനി അറേബ്യന്‍സും ഏറ്റുമുട്ടും. ആറു ടീമുകളാണ് മാറ്റുരക്കുന്നത്. ദുബൈയിലും ഷാര്‍ജയിലുമായാണ് ഉദ്ഘാടന സീസണിലെ മത്സരങ്ങള്‍. ഫെബ്രുവരി 13ന് ദുബൈയിലാണ് ഫൈനല്‍.
ടീമുകള്‍, പ്രധാന താരങ്ങള്‍
കാപ്രികോണ്‍ കമാന്‍ഡേഴ്സ്: മൈക്കല്‍ വോന്‍, അബ്ദുല്‍ റസാഖ്, പോള്‍ കോളിങ്വുഡ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ സൈമണ്ട്സ്, സുനില്‍ ജോഷി.
ജെമിനി അറേബ്യന്‍സ്: വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), കുമാര്‍ സങ്കക്കാര, മുത്തയ്യ മുരളീധരന്‍, കെയ്ല്‍ മില്‍സ്, സഖ്ലൈന്‍ മുഷ്താഖ്, ചാന്ദര്‍പോള്‍, ബ്രാഡ് ഹോഡ്ജ്, ജസ്റ്റിന്‍ കെംപ്.
ലിയോ ലയണ്‍സ്: ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), ഹീത്ത് സ്ട്രീക്, സ്കോട്ട് സ്റ്റൈറിസ്, ഗിബ്സ്, ബ്രണ്ടന്‍ ടെയ്ലര്‍, ഡാരന്‍ ഗഫ്.
സഗിറ്റാറിസ് സ്ട്രൈക്കേഴ്സ്: ആഡം ഗില്‍ക്രിസ്റ്റ് (ക്യാപ്റ്റന്‍), ജയവര്‍ധനെ, വെട്ടോറി, ഷെയ്ന്‍ ബോണ്ട്, മുഷ്താഖ് അഹമ്മദ്.
ലിബ്ര ലെജന്‍ഡ്സ്: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), ഗ്രെയിം സ്വാന്‍, ജാക് കാലിസ്, ഷോണ്‍ ടെയ്റ്റ്, മൈക്കല്‍ ലംബ്.
വിര്‍ഗോ സൂപ്പര്‍ കിങ്സ്: ഗ്രേയം സ്മിത്ത് (ക്യാപ്റ്റന്‍), അസ്ഹര്‍ മഹ്മൂദ്, ബ്രെറ്റ്ലീ, ജോണ്ടി റോഡ്സ്, മുഹമ്മദ് യൂസുഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.