ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ വംശജനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഗുലാം ബോധിക്ക് 20 വര്‍ഷത്തേക്ക് ക്രിക്കറ്റ് സൗത്താഫ്രിക്ക വിലക്ക്. കഴിഞ്ഞ വര്‍ഷം നടന്ന റാംസ്ളാം ട്വന്‍റി20 ചാമ്പ്യന്‍ഷിപ്പിലെ ഒത്തുകളിയുടെ പേരിലാണ് ഐ.പി.എല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം കൂടിയായ ബോധിയെ വിലക്കിയത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും അഞ്ചു വര്‍ഷത്തേക്ക് വിലക്കി. 2007ല്‍ അരങ്ങേറിയ ഗുലാം രണ്ടു ഏകദിന മത്സരങ്ങളിലേ ദക്ഷിണാഫ്രിക്കക്കുവേണ്ടി കളിച്ചുള്ളൂ. 80 ട്വന്‍റി20 മത്സരങ്ങളില്‍ ദേശീയ കുപ്പായമണിഞ്ഞു. 2012ലാണ് ഡല്‍ഹി ഡൈനാമോസിനുവേണ്ടി കളിച്ചത്. രണ്ടു ടെസ്റ്റ് താരങ്ങളടക്കം 47 കളിക്കാര്‍ക്കെതിരെയാണ് ഒത്തുകളി ആരോപണമുയര്‍ന്നത്. ഗുലാം ബോധിയായിരുന്നു ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.