ഓക്ലന്‍ഡ്: കിവി ടീമിലെ രണ്ട് ബാറ്റ്സ്മാന്മാരും റെക്കോഡ് നേടാനായി ബൗളര്‍മാരെ തല്ലി പതം വരുത്തിയ രണ്ടാം ട്വന്‍റി20 മത്സരത്തിലും ന്യൂസിലന്‍ഡിന് കൂറ്റന്‍ ജയം. ലങ്ക മുന്നോട്ടുവെച്ച് 143 റണ്‍സ് ലക്ഷ്യം കേവലം പത്ത് ഓവറില്‍ കിവികള്‍ മറികടന്നു. ഇതോടെ ട്വന്‍റി 20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി.
മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു മാലപ്പടക്കത്തിന് തിരികൊളുത്തിയത്. ക്രീസിലത്തെിയ ഗുപ്റ്റില്‍ (25 പന്തില്‍ 63) 19 പന്തില്‍ അര്‍ധ സെഞ്ച്വറിയിലത്തെി. ന്യൂസിലന്‍ഡുകാരന്‍െറ അതിവേഗ അര്‍ധസെഞ്ച്വറി. പിന്നാലെയത്തെിയ കോലിന്‍ മണ്‍റോ വെറും പതിനഞ്ചു മിനിറ്റ് ക്രീസില്‍നിന്ന് ഗുപ്റ്റിലില്‍നിന്നും റെക്കോഡ് തട്ടിയെടുത്തു. 14 പന്തില്‍ ഏഴു കൂറ്റന്‍ സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 50 റണ്‍സാണ് ഗുപ്റ്റിലിനെ സാക്ഷിയാക്കി മണ്‍റോ വാരിക്കൂട്ടിയത്. 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് വിജയത്തിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.