????? ?????

ഇന്ത്യന്‍ പതാകയുയര്‍ത്തിയ കോഹ്ലിയുടെ പാക് ആരാധകന് ജാമ്യം ലഭിച്ചില്ല

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് വീട്ടില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ പാകിസ്താന്‍ യുവാവിന് കോടതി ജാമ്യം നിഷേധിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറ സ്വദേശിയായ ഉമര്‍ ദറാസ് എന്ന 22കാരനാണ് ജയിലില്‍ കഴിയുന്നത്. 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ജാമ്യം നിഷേധിച്ചതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് യുവാവിന്‍െറ അഭിഭാഷകന്‍ പറഞ്ഞു.  
യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ധരിപ്പിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു.  ഇതിനെതിരെ പാകിസ്താനിലെ ആക്ടിവിസ്റ്റുകളും പത്രപ്രവര്‍ത്തകരും രംഗത്തത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.