രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍

സെഞ്ചൂറിയന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോര്‍. സ്റ്റാന്‍ഡ് ഇന്‍ സ്കിപ്പര്‍ ഫാഫ് ഡുപ്ളെസിസിന്‍െറ (112) സെഞ്ച്വറിയുടെ കരുത്തില്‍ എട്ടു വിക്കറ്റിന് 481 റണ്‍സിന് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. ജെ.പി. ഡുമിനി (88), ക്വിന്‍റണ്‍ ഡികോക്ക് (82), ഹാഷിം ആംല (58), സ്റ്റീഫന്‍ കുക്ക് (56) എന്നിവരുടെ അര്‍ധശതകങ്ങളും ആതിഥേയര്‍ക്ക് കരുത്തായി. 86 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇടങ്കൈയന്‍ സ്പിന്നര്‍ നീല്‍ വാഗ്നറാണ് ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ തിളങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.