ഹൃദയപൂര്‍വം  സചിന് ജന്മദിനം


മുംബൈ: ഒരു കൂട്ടം കുരുന്നുകള്‍ക്കൊപ്പം അവിസ്മരണീയമാക്കി ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറുടെ 43ാം ജന്മദിനം.  മുംബൈയില്‍ ഗുരുതര രോഗം ബാധിച്ച കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചും കളിപറഞ്ഞും കേക്ക് മുറിച്ചുമാണ് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ ജന്മദിനസന്തോഷം പങ്കിട്ടത്. ‘മേക് എ വിഷ് ഇന്ത്യ’ ഫൗണ്ടേഷനാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ഭാര്യ അഞ്ജലിയും സന്തോഷം പങ്കിടാന്‍ കൂടെയുണ്ടായിരുന്നു. 

ഇതിലും മികച്ച ആഘോഷത്തുടക്കമില്ളെന്ന് സചിന്‍ പിന്നീട് ഫേസ്ബുക്കില്‍ എഴുതി. ട്വിറ്ററിലും ഫേസ്ബുക്കിലുമടക്കം സാമൂഹിക മാധ്യമങ്ങളിലും നേരിട്ടും ഫോണിലൂടെയും നിരവധി പ്രമുഖര്‍ സചിന് ജന്മദിനസന്ദേശമേകി. ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമെ, ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും പ്രിയകളിക്കാരന് ആശംസയേകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.