ബർലിൻ: ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുന്ന ആമസോൺ ലോകത്തെ കളിവിപണിയും റാഞ്ചുകയാണ്. ഓൺൈലൻ മാർക്കറ്റിങ് ഭീമനായ ആമസോൺ ജർമനിയിലെ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ സംപ്രേഷണാവകാശം സ്വന്തമാക്കി ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് വലിയ ചുവടുവെച്ചു. 2021-22 സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ ജർമനിയിലെ സംപ്രേഷണാവകാശമാണ് ആമസോൺ പ്രൈം സ്വന്തമാക്കിയത്.
നിലവിൽ ചാമ്പ്യൻസ് ലീഗും ബുണ്ടസ് ലിഗയും ജർമനിയിൽ സംപ്രേഷണം ചെയ്യുന്ന സ്കൈ സ്പോർട്സിനെയും ‘ഡാസിനെ’യും മറികടന്നാണ് ആമസോണിെൻറ ചരിത്രപരമായ നീക്കം. 2017ലാണ് ആമസോൺ സ്പോർട്സ് സംപ്രേഷണ മാർക്കറ്റിലേക്ക് ചുവടുവെക്കുന്നത്.
നടപ്പു സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ ബ്രിട്ടീഷ് ഓൺലൈൻ പ്ലാറ്റ്ഫോം സംപ്രേഷണാവകാശം ആമസോണിനാണ്. ഇതിന് ലഭിച്ച സ്വീകാര്യതയാണ് യൂറോപ്പിൽ ആമസോണിന് ഏറ്റവും കൂടുതൽ വരിക്കാരുള്ള ജർമനിയിൽ നിർണായക പരീക്ഷണത്തിന് ഒരുങ്ങാൻ ധൈര്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.