തൃശൂർ: 28ാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് ഇരട്ട കിരീടം. ഗ്രാൻഡ് ഫൈനലിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം തൃശൂരിനെ (3-0) പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കണ്ണൂരിനെ (5-4) തോൽപിച്ച പാലക്കാട് മൂന്നാംസ്ഥാനം നേടി.
തൃശൂർ ഡോൺ ബോസ്കോ സ്കൂളിലായിരുന്നു ചാമ്പ്യൻഷിപ്. ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ (4-3) പരാജയപ്പെടുത്തിയാണ് മലപ്പുറം കിരീടം ചൂടിയത്. തൃശൂരിനെ (10-5) പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.