ദേശീയ സ്കൂൾ ഗെയിംസ്: അണ്ടർ 14 ബാസ്കറ്റ്ബാളിൽ കേരളം ചാമ്പ്യന്മാർ

ഭോപാൽ: മധ്യപ്രദേശിലെ ഷാഹ്‌ഡോളിൽ നടന്ന 69-ാമത് ദേശീയ സ്‌കൂൾ ഗെയിംസിൽ അണ്ടർ 14 ബാസ്കറ്റ്ബാളിൽ കേരളം ജേതാക്കൾ.

എസ്‌.ജി‌.എഫ്‌.ഐ സ്‌കൂൾസ് ടീം മഹാരാഷ്ട്രയെയാണ്(46-25) കീഴടക്കിയത്. കേരളത്തിന് വേണ്ടി അക്ഷര. കെ 18 പോയിന്റുമായി ടോപ് സ്‌കോററായി. ലക്ഷ്മി.ടി 13 ഉം അന്ന മറിയം രതീഷ് എട്ടും, അലീന അൽഫോൺസ് എയ്ഞ്ചൽ ആറും പോയിന്റുകൾ നേടി.

സെമി ഫൈനലിൽ ശക്തരായ തമിഴ്‌നാടിനെ  67–52 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. 

ടീം:ലക്ഷ്മി ടി, അലീന അൽഫോൺസ് ഏയ്ഞ്ചൽ, അക്ഷര കെ, ധ്രുവ കെ (പ്രൊവിഡൻസ്, എച്ച്.എസ്.എസ് കോഴിക്കോട്) , അന്ന മറിയം രതീഷ്, ജസ്റ്റീന ജോസഫ് (മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്, കോട്ടയം) ദക്ഷിണ ആർ, പൂജ ബൈജു (സെൻ്റ് ആൻ്റണീസ് ആലപ്പുഴ) ,ബ്രിസ ബിജു,ദിയ രാധാകൃഷ്ണൻ (സൈന്റ്റ് തെരേസസ്, എറണാകുളം) മെലിസ സഖറിയ (സിൽവർ ഹിൽ എച്ച്.എസ്.എസ്, കോഴിക്കോട്) നൈസ ഫാത്തിമ (എസ്എം.വിഎച്ച്.എസ്.എസ്, മലപ്പുറം) കൊച്ഛ് അതുൽ കൃഷ്ണൻ കോഴിക്കോട്. മാനേജർ: അമല ജോൺസ് ( മേരീസ് എച്ച്.എസ്.എസ്,എടൂർ ,കണ്ണൂർ).


Tags:    
News Summary - School National Basketball Kerala Under-14 winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.