കൊനേരു ഹംപി, എറിഗെയ്സി
ദോഹ: ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ് ഓപൺ, വനിത വിഭാഗങ്ങളിൽ ഇന്ത്യക്ക് വെങ്കലം. യഥാക്രമം അർജുൻ എറിഗെയ്സിയും കൊനേരു ഹംപിയുമാണ് മൂന്നാംസ്ഥാനത്തെത്തിയത്. ഓപണിൽ നോർവീജിയൻ സൂപ്പർ താരം മാഗ്നസ് കാൾസൻ ആറാം കിരീടം നേടി. ഡച്ച് താരം അനിഷ് ഗിരിയുമായി നടന്ന അന്തിമ റൗണ്ട് ഗെയിം സമനിലയിലായതോടെ 13ൽ 10.5 പോയന്റുമായാണ് കാൾസൻ ചാമ്പ്യനായത്. വനിതകളിൽ റഷ്യയുടെ അലക്സാന്ദ്ര ഗോറിയച്ച്കിനക്കാണ് കിരീടം.
കാൾസന് പിന്നിൽ രണ്ടാംസ്ഥാനത്തെത്തിയ റഷ്യയുടെ വ്ലാഡിസ്ലാവ് അർതെമിയേവിനും ഇന്ത്യയുടെ എറിഗെയ്സിക്കും 9.5 പോയന്റ് വീതമാണുള്ളത്. വനിതകളിൽ നിലവിലെ ചാമ്പ്യനായ ഹംപി കിരീട പ്രതീക്ഷയിലായിരുന്നു. ഗോറിയച്ച്കിനക്കും വെള്ളി നേടിയ ചൈനയുടെ ഷു ജിനെറിനും ഹംപിക്കും 10ൽ എട്ട് പോയന്റ് ലഭിച്ചെങ്കിലും ടൈബ്രേക്കർ നിയമം ഇന്ത്യൻ താരത്തിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.