ലോക ജൂനിയർ ഹോക്കി വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ

അർജന്റീനയെ വീഴ്ത്തി; ലോക ജൂനിയർ ഹോക്കി വെങ്കലമണിഞ്ഞ് ശ്രീജേഷിന്റെ കുട്ടികൾ

ചെ​ന്നൈ: ര​ണ്ട് ഗോ​ളി​ന് പി​റ​കി​ൽ​നി​ന്ന ശേ​ഷം അ​ത്ര​യും മ​ട​ക്കി ഒ​പ്പ​മെ​ത്തു​ക​യും ര​ണ്ടെ​ണ്ണം കൂ​ടി ചേ​ർ​ത്ത് ജ​യം ഗം​ഭീ​ര​മാ​ക്കു​ക​യും ചെ​യ്ത ഇ​ന്ത്യ​ക്ക് ലോ​ക ജൂ​നി​യ​ർ ഹോ​ക്കി​യി​ൽ മൂ​ന്നാം സ്ഥാ​നം.

ര​ണ്ട് പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ളും ര​ണ്ട് പെ​നാ​ൽ​റ്റി സ്ട്രോ​ക്കു​ക​ളും ഗോ​ളാ​ക്കി​യാ​ണ് ടീം ​ഇ​ന്ത്യ മൂ​ന്നാ​മ​ന്മാ​രെ ക​ണ്ടെ​ത്താ​നു​ള്ള പോ​രി​ൽ ജ​യം പി​ടി​ച്ച​ത്. അ​ങ്കി​ത് പാ​ൽ, മ​ൻ​മീ​ത് സി​ങ്, ശാ​ര​ദ ന​ന്ദ്, അ​ൻ​മോ​ൾ എ​ന്നി​വ​രാ​യി​രു​ന്നു സ്കോ​റ​ർ​മാ​ർ.

മത്സരത്തി​ന്റെ ആദ്യ ക്വാർട്ടറിലെ മൂന്നാം മിനിറ്റിൽ സ്കോർ ചെയ്തത് അർജന്റീനയായിരുന്നു. അധികം വൈകാതെ മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ രണ്ടാം ഗോളും നേടി അവർ ലീഡ് വർധിപ്പിച്ചു. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. 49ാം മിനിറ്റിൽ അങ്കിത് പാൽ ആദ്യം സ്കോർ ചെയ്തു. പിന്നലെ, 52ാം മിനിറ്റിൽ മൻമീത് സിങും, 57ാം മിനിറ്റിൽ ശാരദ നന്ദും, 58ൽ അൻമോലും സ്കോർ ചെയ്ത് വിജയം ഉറപ്പിച്ചു. മലയാളി താരം പി.ആർ ശ്രീജേഷാണ് ഇന്ത്യ ജൂനിയർ ടീം പരിശീലകൻ.

നേരത്തെ സെമിയിൽ ജർമനിയോടായിരുന്നു ഇന്ത്യയുടെ തോൽവി. അ​ഞ്ചാ​മ​ന്മാ​രെ ക​ണ്ടെ​ത്താ​നു​ള്ള പോ​രി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ ബെ​ൽ​ജി​യം കീഴടക്കി.  ജർമനിയും സ്​പെയിനും തമ്മിലാണ് ഫൈനൽ പോരാട്ടം.

Tags:    
News Summary - Junior Hockey World Cup: India beats Argentina 4-2 to finish third

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.