Posted On
date_range Updated On
date_range ചിലിക്കെതിരെ ഇന്ത്യ; ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം
ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച ചെന്നൈയിൽ തുടക്കമാവും. ഇന്ന് പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ചിലിയാണ് ആതിഥേയരായ ഇന്ത്യയുടെ എതിരാളികൾ. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ വൈകുന്നേരം 5.45ന് കളി തുടങ്ങും.
മുൻ സീനിയർ ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആർ. ശ്രീജേഷാണ് ഇന്ത്യൻ സംഘത്തെ പരിശീലിപ്പിക്കുന്നത്. 2001ലും 2016ലും കിരീടം നേടിയ ഇന്ത്യ ഒടുവിൽ ടൂർണമെന്റ് നടന്ന 2023ൽ നാലാമതായിരുന്നു. ഒമാനും സ്വിറ്റ്സർലൻഡുമാണ് ബി പൂളിലെ മറ്റു ടീമുകൾ. ആറ് പൂളുകളിലായി 24 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ചെന്നൈക്ക് പുറമെ, മധുരയിലും മത്സരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.