ലോക ഗെയിംസ്​ അത്​ലറ്റ്​ പുരസ്കാരത്തിനായി ശ്രീ​ജേ​ഷും

ലൂ​സെ​യ്​​ൻ (സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്): 2021ലെ ​ലോ​ക ഗെ​യിം​സ്​ അ​ത്​​ല​റ്റ്​ പു​ര​സ്കാ​ര​ത്തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി ഹോ​ക്കി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷും. 24 അം​ഗ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ ശ്രീ​ജേ​ഷ്.

ഈ​മാ​സം 10ന്​ ​തു​ട​ങ്ങി 31ന്​ ​അ​വ​സാ​നി​ക്കു​ന്ന ഓ​ൺ​ലൈ​ൻ വോ​ട്ടി​ങ്ങി​ലൂ​ടെ​യാ​ണ്​ വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ക്കു​ക. ആ​ദ്യം 10 പേ​രാ​യി ചു​രു​ക്കി​യ ശേ​ഷ​മാ​ണ്​ അ​ന്തി​മ വി​ജ​യി​യെ ക​ണ്ടെ​ത്തു​ക. ജ​യി​ച്ചാ​ൽ ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​വും ശ്രീ​ജേ​ഷ്. ക​ഴി​ഞ്ഞ​ത​വ​ണ ഹോ​ക്കി താ​രം റാ​ണി രാം​പാ​ലി​നാ​യി​രു​ന്നു പു​ര​സ്കാ​രം.

Tags:    
News Summary - Sreejesh for the World Games Athlete Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.