വനിത ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

കോമൺവെൽത്ത് ഗെയിംസ്: പ​ത്താം​നാ​ൾ സ്വ​പ്ന​തു​ല്യ​ നേ​ട്ട​ങ്ങ​ളു​മാ​യി ഇ​ന്ത്യ; തിങ്കളാഴ്ച സമാപനം

ബ​ർ​മി​ങ്ഹാം: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് തി​ങ്ക​ളാ​ഴ്ച കൊ​ടി​യി​റ​ങ്ങാ​നി​രി​ക്കെ പ​ത്താം​നാ​ൾ സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​ങ്ങ​ളു​മാ​യി ഇ​ന്ത്യ. ട്രി​പ്ൾ ജം​പി​ൽ രാ​ജ്യ​ത്തി​ന് ആ​ദ്യ സ്വ​ർ​ണം സ​മ്മാ​നി​ച്ച എ​ൽ​ദോ​സ് പോ​ളും മി​ല്ലി മീ​റ്റ​ർ മാ​ത്രം വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാ​മ​നാ​യ അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റും മ​ല​യാ​ളി​ക​ളു​ടെ​യും അ​ഭി​മാ​ന​മു​യ​ർ​ത്തി. ബോ​ക്സി​ങ്ങി​ലെ മൂ​ന്നു സ്വ​ർ​ണ മെ​ഡ​ലു​ക​ൾ​കൂ​ടി ചേ​ർ​ന്ന​തോ​ടെ ഇ​ട​ക്ക് മെ​ഡ​ൽ​പ്പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തേ​ക്കും ക​യ​റി​യി​രു​ന്നു ഇ​ന്ത്യ. ബോ​ക്സി​ങ് വ​നി​ത​ക​ളു​ടെ 48 കി​ലോ​ഗ്രാ​മി​ൽ നീ​തു ഗാം​ഘ​സും ലൈ​റ്റ് ഫ്ലൈ​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ ലോ​ക ചാ​മ്പ്യ​ൻ നി​ഖാ​ത് സ​രീ​നും പു​രു​ഷ​ന്മാ​രു​ടെ 51 കി​ലോ​ഗ്രാ​മി​ൽ അ​മി​ത് പ​ൻ​ഗാ​ലു​മാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​ന്റെ കി​യാ​റ​ൻ മ​ക്ഡൊ​ണാ​ൾ​ഡി​നെ 5-0ത്തി​ന് മ​റി​ച്ചി​ട്ട് അ​മി​ത്, ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വെ​ള്ളി സ്വ​ർ​ണ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്റെ​ത​ന്നെ ഡെ​മീ ജേ​ഡ് റെ​സ്താ​നെ ഇ​തേ സ്കോ​റി​ൽ നീ​തു​വും വീ​ഴ്ത്തി. നീ​തു​വി​ന്റെ അ​ര​ങ്ങേ​റ്റ ഗെ​യിം​സാ​ണി​ത്. നി​ഖാ​ത് അ​യ​ർ​ല​ൻ​ഡി​ന്റെ കാ​ർ​ലി മെ​ക് നോ​ളി​നെ​യും 5-0ത്തി​ന് തോ​ൽ​പി​ച്ചു.

പാ​രാ ടേ​ബ്ൾ ടെ​ന്നി​സി​ൽ ഇ​ന്ത്യ​യു​ടെ ഭാ​വി​ന ഹ​സ്മു​ഖ്ഭാ​യ് സ്വ​ർ​ണ​വും അ​ൽ​ഗാ​ർ രാ​ജ് അ​ര​വി​ന്ദം വെ​ങ്ക​ല​വും നേ​ടി. ടേ​ബ്ൾ ടെ​ന്നി​സ് പു​രു​ഷ ഡ​ബ്ൾ​സി​ൽ ശ​ര​ത് ക​മ​ൽ-​ജി. സ​ത്യ​ൻ സ​ഖ്യം ഫൈ​ന​ലി​ൽ തോ​റ്റ് വെ​ള്ളി സ്വ​ന്ത​മാ​ക്കി. വ​നി​ത ഹോ​ക്കി ടീ​മും ജാ​വ​ലി​ൻ​ത്രോ​യി​ൽ അ​ന്നു റാ​ണി​യും പു​രു​ഷ 10,000 മീ. ​ന​ട​ത്ത​ത്തി​ൽ സ​ന്ദീ​പ് കു​മാ​റും വെ​ങ്ക​ലം നേ​ടി. മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്ക​വെ 17 സ്വ​ർ​ണ​വും 13 വെ​ള്ളി​യും 19 വെ​ങ്ക​ല​വു​മാ​യി അ​ഞ്ചാ​മ​താ​ണ് ഇ​ന്ത്യ.

ഇ​ന്ത്യ​യു​ടെ​യും കേ​ര​ള​ത്തി​ന്റെ​യും ഒ​രേ​യൊ​രു സ്വ​ർ​ണം

ട്രി​പ്ൾ ജം​പി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ സ്വ​ർ​ണ​മാ​ണ് എ​ൽ​ദോ​സ് നേ​ടി​യെ​ന്ന​തി​നൊ​പ്പം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ആ​ദ്യ വ്യ​ക്തി​ഗ​ത സ്വ​ർ​ണം നേ​ടു​ന്ന കേ​ര​ളീ​യ​നു​മാ​യി എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി സ്വ​ദേ​ശി. ഞാ​യ​റാ​ഴ്ച ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് മൂ​ന്നു​പേ​രാ​ണ് മ​ത്സ​രി​ച്ച​ത്. എ​ൽ​ദോ​സി​നും അ​ബ്ദു​ല്ല​ക്കും പു​റ​മെ പ്ര​വീ​ൺ ചി​ത്ര​വേ​ലു​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ദ്യ​മാ​യി 17 മീ​റ്റ​ർ പി​ന്നി​ട്ട എ​ൽ​ദോ​സ് 17.03ൽ ​സ്വ​ർ​ണ​മു​റ​പ്പി​ച്ച​പ്പോ​ൾ അ​ബ്ദു​ല്ല 17.02ൽ ​തൊ​ട്ടു​പി​ന്നി​ൽ.

വെ​ങ്ക​ലം നേ​ടി​യ ബ​ർ​മു​ഡ​യു​ടെ ജാ​ഹ് നാ​ൽ പെ​രി​ൻ​ചീ​ഫ് 16.92 മീ​റ്റ​റും ചാ​ടി. 16.89 മീ​റ്റ​റി​ൽ നാ​ലാ​മ​നാ​യ പ്ര​വീ​ൺ അ​ൽ​പം കൂ​ടി മെ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ വെ​ങ്ക​ല​വും ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ വ​ന്നേ​നെ. 1970, 74 ഗെ​യിം​സു​ക​ളി​ൽ മൊ​ഹീ​ന്ദ​ർ ഗി​ൽ ട്രി​പ്ൾ ജം​പി​ൽ യ​ഥാ​ക്ര​മം വെ​ങ്ക​ല​വും വെ​ള്ളി​യും നേ​ടി​യി​രു​ന്നു. മ​ല​യാ​ളി​യാ​യ ര​ഞ്ജി​ത് മ​ഹേ​ശ്വ​രി 2010ലും ​അ​ർ​പീ​ന്ദ​ർ സി​ങ് 2014ലും ​വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

ഹോക്കി: ഇന്ത്യൻ വനിതകൾക്ക് വെങ്കലം

വനിത ഹോക്കി ലൂസേഴ്സ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യ വെങ്കലം നേടി. ഷൂട്ടൗട്ടിൽ 2-1നായിരുന്നു ജയം. നിശ്ചിത സമയം 1-1ലാണ് മത്സരം അവസാനിച്ചത്. സാലമ ടെറ്റെ ഇന്ത്യക്കും ഒലീവിയ മെരി കിവികൾക്കും വേണ്ടി സ്കോർ ചെയ്തു. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ആദ്യ വെങ്കലമാണിത്. ഓരോ സ്വർണവും വെള്ളിയും മുമ്പ് നേടിയിരുന്നു. 16 വർഷത്തിനുശേഷമാണ് ഇന്ത്യക്ക് വീണ്ടും മെഡൽ ലഭിക്കുന്നത്.

Tags:    
News Summary - Commonwealth Games conclude on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.