Posted On
date_range Updated On
date_range ചെസ് ഒളിമ്പ്യാഡിൽ കുതിപ്പ് തുടർന്ന് ഇന്ത്യ
മഹാബലിപുരം (ചെന്നൈ): ചെസ് ഒളിമ്പ്യാഡിന്റെ മൂന്നാം റൗണ്ടിൽ വിജയയാത്ര തുടർന്ന് ഇന്ത്യ. ഓപൺ, വനിത വിഭാഗങ്ങളിൽ ആതിഥേയരുടെ മൂന്നു ടീമുകളും തുടർച്ചയായ മൂന്നാം നാളും ജയം കണ്ടു. ഓപണിൽ എ ടീം ഗ്രീസിനെ 3-1നും ബി സ്വിറ്റ്സർലൻഡിനെ 4-0ത്തിനും സി ഐസ് ലൻഡിനെ 3-1നും തോൽപിച്ചു.
വനിതകളിൽ എ 3-1ന് ഇംഗ്ലണ്ടിനെയും ബി ഇതേ സ്കോറിൽ ഇന്തോനേഷ്യയെയും സി 2.5-1.5ന് ഓസ്ട്രിയയെയുമാണ് പരാജയപ്പെടുത്തിയത്. ഓപണിൽ ടോപ് സീഡായ അമേരിക്ക 3-1ന് ജോർജിയയെ മുട്ടുകുത്തിച്ചും തുടർച്ചയായ ജയം സ്വന്തമാക്കി. അതേസമയം, അമേരിക്കൻ വനിത ടീം മംഗോളിയയോട് അപ്രതീക്ഷിത തോൽവിയും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.