അഭിമാന നിമിഷം; വേള്‍ഡ് നൊമാഡ് ഗെയിംസില്‍ റഫറിയായി മലയാളിയും

ഷാര്‍ജ: കിര്‍ഗിസ്താനിലെ ആറാമത് വേള്‍ഡ് നോമാഡ് ഗെയിംസില്‍ റഫറിയായി മലയാളിയും ദുബൈ ബ്രൈറ്റ് റൈഡേഴ്സ് സ്കൂള്‍ കായിക അധ്യാപകനുമായ അനില്‍കുമാര്‍. നൂറിലേറെ രാഷ്ട്രങ്ങളില്‍ നിന്നുള്ള കായികതാരങ്ങളും ഒഫീഷ്യലുകളും പങ്കെടുക്കുന്ന വേള്‍ഡ് നോമഡ് ഗെയിംസ് ശ്രദ്ധേയമായ അന്താരാഷ്ട്ര കായിക-സാംസ്ക്കാരിക വേദിയാണ്. ഈ ലോകവേദിയില്‍ മലയാളിയായ അനില്‍കുമാര്‍ റഫറിയായി ചുമതല നിര്‍വഹിക്കുന്നത് കേരളത്തിനും പ്രവാസി മലയാളികള്‍ക്കും അഭിമാനമായി.

നിരവധി ദേശീയ-അന്തര്‍ദേശീയ കായിക മല്‍സരങ്ങളില്‍ റഫറിയായും ഒഫീഷ്യലായും അനില്‍കുമാര്‍ നേരത്തെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനും ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ സാക്ഷിയായ വേള്‍ഡ് നോമാഡ് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന നിമിഷമാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.

Tags:    
News Summary - Malayali Teacher Anilkumar Serves as Referee at World Nomad Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.