Posted On
date_range Updated On
date_range ഏഷ്യൻ ചെസ്: പ്രഗ്നാനന്ദയും പി.വി. നന്ദിതയും ജേതാക്കൾ
ന്യൂഡൽഹി: ഏഷ്യൻ കോൺടിനന്റൽ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും പി.വി. നന്ദിതയും ജേതാക്കൾ. ഓപൺ വിഭാഗം മത്സരത്തിന്റെയും ഒമ്പതാമത്തെയും അവസാനത്തെയും റൗണ്ടിൽ സഹതാരം ബി. അധിബനുമായി സമനില പിടിച്ചതോടെയാണ് ഏഴ് പോയന്റ് നേടി പ്രഗ്നാന്ദ ചാമ്പ്യനായത്. ഇതോടെ അടുത്ത ഫിഡേ ലോകകപ്പിന് 17 വയസ്സുള്ള തമിഴ്നാട്ടുകാരന് ടിക്കറ്റ് ലഭിച്ചു. വനിത വിഭാഗത്തിൽ ഇന്ത്യയുടെതന്നെ ദിവ്യ ദേശ്മുഖുമായി സമനില നേടിയാണ് ഏഴര പോയന്റോടെ നന്ദിതയും ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.