പാരിസ്: 2023ലെ മികച്ച കായികതാരങ്ങളെ ലോക അത്‌ലറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ചു. പുരുഷ ട്രാക്ക് അത്‌ലറ്റായി അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ നോഹ ലൈല്‍സിനെ (100 മീ., 200 മീ.) തെരഞ്ഞെടുത്തു. കെനിയയുടെ ദീര്‍ഘദൂര ഓട്ടക്കാരി ഫെയ്ത്ത് കിപ്യോഗണാണ് വനിത ട്രാക്ക് താരം.
പുരുഷ, വനിത ഫീല്‍ഡ് അത്‌ലറ്റുകളായി സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസിനെയും (പോൾവാൾട്ട്) വെനിസ്വേലയുടെ യൂലിമര്‍ റോജാസിനെയും (ട്രിപ്ള്‍ ജംപ്) തെരഞ്ഞെടുത്തു. ഔട്ട് സ്റ്റേഡിയം വിഭാഗത്തിൽ കെനിയയുടെ കെൽവിൻ കിപ്റ്റം, ഇത്യോപ്യയുടെ ടിഗിസ്റ്റ് അസഫ (ഇരുവരും മാരത്തൺ) എന്നിവരാണ് മികച്ച പുരുഷ, വനിത താരങ്ങൾ.
ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പിൽ മുന്നിലെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.