നീ​ര​ജ് ചോ​പ്ര

2024ലെ മികച്ച ജാവലിൻ ത്രോ താരമായി നീരജ് ചോപ്ര; രണ്ടാം വർഷവും മികവ്

ന്യൂയോർക്ക്: 2024ലെ മികച്ച ജാവലിൻ ത്രോ താരമായി ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രയെ തെരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം വർഷമാണ് 27കാരനായ താരം റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. 

യു.എസ് അത്‍ലറ്റിക്സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങ്ങിലാണ് നീരജ് ചോപ്ര ഒന്നാമതെത്തിയത്. പാരിസ് ഒളിംപിക്സിൽ വെള്ളി നേടിയതും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് താരത്തിനു തുണയായത്. 

പാരിസിൽ വെങ്കലം നേടിയ ​ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. പാരിസിൽ ഒളിംപിക്സിൽ റെക്കോർഡോടെ (92.97 മീ.) സ്വർണം നേടിയ പാകിസ്താന്റെ നദീം അർഷാദ് അഞ്ചാം സ്ഥാനത്താണ്.

Tags:    
News Summary - Neeraj Chopra named Javelin Thrower of the Year 2024; Excellence for the second year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.