മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസൺ ഒരുക്കത്തിന്റെ ഭാഗമായി വിവിധ ടീമുകൾക്ക് താരങ്ങളെ നിലനിർത്താനും കൈമാറാനുമുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെ കണ്ണുകളെല്ലാം ഇനി ലേലമേശയിലേക്ക്. വിവിധ ഫ്രഞ്ചൈസികൾ പ്രമുഖരായ നിരവധി താരങ്ങൾക്ക് റിലീസ് നൽകിയതോടെ ലേലത്തിന് ചൂട് ഏറും.
ഐ.പി.എല്ലിൽ കഴിഞ്ഞ കാലങ്ങളിൽ ബിഗ് ഹിറ്റുകളും, മാച്ച് വിന്നിങ് ഇന്നിങ്സുകളുമായി ശ്രദ്ധേയരായ ഒരുപിടി താരങ്ങളാണ് ലേലത്തിനുള്ളത്. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസൽ, ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ, ആസ്ട്രേലിയൻ സൂപ്പർ താരം െഗ്ലൻ മാക്സ്വെൽ എന്നിവർ പ്രധാനികൾ. ഏത് ടീമും ആരാധകരും തങ്ങളുടെ നിരയിലുണ്ടായിരുന്നെന്ന് കൊതിക്കുന്ന ഒരുപിടി താരങ്ങളാണ് ഫ്രീ ബേഡുകളായി ലേലത്തിനെത്തുന്നത്. ഡിസംബർ 16ന് അബൂദബിയിലാണ് ഐ.പി.എൽ 2026 താരലേലം.
വിക്കറ്റ് കീപ്പർ ബാറ്റർമാരായ ആസ്ട്രേലിയക്കാരൻ ജോഷ് ഇംഗ്ലിസ്, മലയാളി വിഷ്ണു വിനോദ് എന്നിവരെ പഞ്ചാബ് കിങ്സ് റിലീസ് ചെയ്തു. മറ്റു താരങ്ങൾ: വനിന്ദു ഹസരംഗ (രാജസ്ഥാൻ റോയൽസ്), വെങ്കിടേഷ് അയ്യർ, സ്പെൻസർ ജോൺസൺ (ഇരുവരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), രചിൻ രവീന്ദ്ര, ഡെവോൺ കോൺവേ (ഇരുവരും ചെന്നൈ സൂപ്പർ കിങ്സ്), ആദം സാംപ (സൺ റൈസേഴ്സ് ഹൈദരാബാദ്), രവി ബിഷ്ണോയ്, ഡേവിഡ് മില്ലർ (ഇരുവരും ലഖ്നോ ജയന്റ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.