അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ഫൈ​ന​ൽ

ഹ​രാ​രെ (സിം​ബാ​ബ്‌​വെ): അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഒ​രു തോ​ൽ​വി പോ​ലു​മ​റി​യാ​തെ ഫൈ​ന​ലി​ലെ​ത്തി​യ ര​ണ്ട് ടീ​മു​ക​ൾ ത​മ്മി​ൽ കി​രീ​ട​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച പോ​രി​നി​റ​ങ്ങും. ടൂ​ർ​ണ​മെ​ന്റി​ൽ ഇ​തു​വ​രെ ന​ട​ന്ന ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും അ​പ​രാ​ജി​ത​രാ​യി​രു​ന്നു ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും. ആ​യു​ഷ് മ​ഹാ​ത്രെ ന​യി​ക്കു​ന്ന ഇ​ന്ത്യ തേ​ടു​ന്ന​ത് ആ​റാം കി​രീ​ട​മാ​ണ്. ഇം​ഗ്ലീ​ഷു​കാ​രാ​വ​ട്ടെ ഒ​രു ത​വ​ണ ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കി​ത് പ​ത്താം ഫൈ​ന​ലും ഇം​ഗ്ല​ണ്ടി​ന് മൂ​ന്നാം ക​ലാ​ശ​പ്പോ​രാ​ട്ട​വു​മാ​ണ്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്ട്രേ​ലി​യ​യെ സെ​മി ഫൈ​ന​ലി​ൽ മ​റി​ച്ചി​ട്ടാ​ണ് തോ​മ​സ് റൂ​വും സം​ഘ​വും ക​ട​ന്ന​ത്.

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റ​ൺ​ചേ​സി​ൽ അ​ഫ്ഗാ​നി​സ്താ​നെ സെ​മി​യി​ൽ തോ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. സെ​ഞ്ച്വ​റി​യു​മാ​യി മി​ന്നി​യ മ​ല​യാ​ളി താ​രം ആ​രോ​ൺ ജോ​ർ​ജ് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി​യ​പ്പോ​ൾ തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യും ഫൈ​ന​ൽ പ്ര​വേ​ശ​നം. ക​ഴി​ഞ്ഞ ത​വ​ണ ഓ​സീ​സി​ന് മു​ന്നി​ൽ അ​ടി​യ​റ​വ് വെ​ച്ച കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച് ഏ​റ്റ​വും ത​വ​ണ ജേ​താ​ക്ക​ളാ​യ​വ​രെ​ന്ന റെ​ക്കോ​ഡ് പു​തു​ക്കു​ക​യാ​ണ് ല​ക്ഷ്യം. വെ​ടി​ക്കെ​ട്ട് ഓ​പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി, ക്യാ​പ്റ്റ​ൻ മ​ഹാ​ത്രെ, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു തു​ട​ങ്ങി​യ ബാ​റ്റി​ങ് നി​ര സെ​റ്റാ​ണ്. ഹെ​നി​ൽ പ​ട്ടേ​ൽ ന​യി​ക്കു​ന്ന ബൗ​ളി​ങ് ഡി​പ്പാ​ർ​ട്മെ​ന്റ് റ​ൺ​സ് വ​ഴ​ങ്ങു​ന്ന​തി​ൽ പി​ശു​ക്ക് കാ​ട്ടി​യാ​ൽ ക​പ്പ് വീ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്ക് വ​രും. സ്പി​ന്ന​ർ മു​ഹ​മ്മ​ദ് ഇ​നാ​നാ​ണ് ടീ​മി​ലെ മ​റ്റൊ​രു മ​ല​യാ​ളി സാ​ന്നി​ധ്യം.

സെ​മി​യി​ൽ ക്യാ​പ്റ്റ​ൻ റൂ ​നേ​ടി​യ സെ​ഞ്ച്വ​റി​യി​ലാ‍യി​രു​ന്നു ഇം​ഗ്ലീ​ഷ് ജ​യം. ഇ​വ​രു​ടെ ബെ​ൻ മെ​യ്സ് 399 റ​ൺ​സു​മാ​യി ബാ​റ്റ​ർ​മാ​രി​ലും പേ​സ​ർ മാ​ന്നി ലം​സ്ഡ​ൻ 15 വി​ക്ക​റ്റു​മാ​യി ബൗ​ള​ർ​മാ​രി​ലും ഒ​ന്നാ​മ​തു​ണ്ട്.

Tags:    
News Summary - India-England final in Under-19 World Cup today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-05 01:23 GMT