വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​വു​മാ​യി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്, റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് നാ​യി​ക​മാ​രാ​യ സ്മൃ​തി മ​ന്ദാ​ന​യും ജെ​മീ​മ റോ​ഡ്രി​ഗ​സും

വെ​യ്റ്റ് & ഷീ

വ​ഡോ​ദ​ര: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് നാ​ലാം പ​തി​പ്പി​ന്റെ കി​രീ​ട​പ്പോ​രാ​ട്ടം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യും ഫൈ​ന​ലി​ൽ തോ​ൽ​ക്കേ​ണ്ടി​വ​ന്ന ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ഒ​രി​ക്ക​ൽ​ക്കൂ​ടി ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടി​യ​പ്പോ​ൾ എ​തി​രാ​ളി​ക​ളാ​യി കി​ട്ടി​യി​രി​ക്കു​ന്ന​ത് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​യാ​ണ്. ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ ബാ​റ്റ​ർ​മാ​രും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളു​മാ​യ സ്മൃ​തി മ​ന്ദാ​ന ആ​ർ.​സി.​ബി​യെ​യും ജെ​മീ​മ റോ​ഡ്രി​ഗ​സ് ഡ​ൽ​ഹി​യെ​യും ന​യി​ച്ച് ക​ള​ത്തി​ലി​റ​ങ്ങും. രാ​ത്രി 7.30 മു​ത​ലാ​ണ് മ​ത്സ​രം.

ലീ​ഗ് റൗ​ണ്ടി​ലെ എ​ട്ടി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് നേ​രി​ട്ട് ഫൈ​ന​ലി​ലെ​ത്തി​യ​താ​ണ് ബം​ഗ​ളൂ​രു. കാ​പി​റ്റ​ൽ​സാ​വ​ട്ടെ എ​ലി​മി​നേ​റ്റ​ർ ക​ളി​ച്ച് ഗു​ജ​റാ​ത്ത് ജ​യ​ന്റ്സി​നെ തോ​ൽ​പി​ച്ചും ക​ട​ന്നു. മി​ക​വു​റ്റ ഒ​രു​പി​ടി താ​ര​ങ്ങ​ൾ ഇ​രു​ഭാ​ഗ​ത്തു​മു​ണ്ട്. സ്മൃ​തി​ക്കൊ​പ്പം ഇ​ന്നി​ങ്സ് ഓ​പ​ൺ ചെ​യ്യു​ന്ന ആ​സ്ട്രേ​ലി​യ​ക്കാ​രി ഗ്രേ​സ് ഹാ​രി​സ് മി​ന്നും ഫോ​മി​ലാ​ണ്. തു​ട​ർ​ന്ന് വ​രു​ന്ന ജോ​ർ​ജി​യ വോ​ളും റി​ച്ച ഘോ​ഷു​മൊ​ക്കെ ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ് പു​റ​ത്തെ​ടു​ക്കാ​ൻ കെ​ൽ​പ്പു​ള്ള​വ​ർ. ന​ദീ​ൻ ഡി ​ക്ല​ർ​ക്ക് ന​യി​ക്കു​ന്ന പേ​സ് ബൗ​ളി​ങ് നി​ര​യും ശ്രേ​യ​ങ്ക പാ​ട്ടീ​ലി​ന്റെ സ്പി​ന്നും ചേ​രു​മ്പോ​ൾ ആ​ർ.​സി.​ബി​യെ തോ​ൽ​പി​ക്കു​ക കാ​പി​റ്റ​ൽ​സി​ന് എ​ളു​പ്പ​മാ​വി​ല്ല.

ഷ​ഫാ​ലി വ​ർ​മ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ലി​സെ​ലെ ലീ​യും ഇ​ന്നി​ങ്സ് തു​റ​ക്കു​ന്ന ഡ​ൽ​ഹി​യി​ലും പ്ര​തി​ഭ​ക​ൾ​ക്ക് കു​റ​വി​ല്ല. ലോ​റ വോ​ൾ​വാ​ർ​ട്ട് വ​ലി​യ സ്കോ​റു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ മി​ടു​ക്കി​യാ​ണ്. വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി ന​ന്ദ​നി ശ​ർ​മ​യും ചി​നേ​ലെ ഹെ​ൻ​ട്രി​യു​മാ​ണ് പേ​സ് ക​രു​ത്ത്. മ​ല​യാ​ളി ഓ​ൾ റൗ​ണ്ട​ർ മി​ന്നു മ​ണി സ്പി​ന്നി​ൽ മി​ന്നു​ന്നു​ണ്ട്.

ടീം ​ഇ​വ​രി​ൽ നി​ന്ന്

ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്: ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), ഷ​ഫാ​ലി വ​ർ​മ, ലി​സെ​ലെ ലീ, ​ലോ​റ വോ​ൾ​വാ​ർ​ട്ട്, മ​രി​സാ​ൻ കാ​പ്പ്, അ​ലാ​ന കി​ങ്, മി​ന്നു മ​ണി, താ​നി​യ ഭാ​ട്യ, ലൂ​സി ഹാ​മി​ൽ​ട്ട​ൺ, ചി​നേ​ലെ ഹെ​ൻ​ട്രി, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ് റാ​ണ, ന​ന്ദ​നി ശ​ർ​മ, ശ്രീ​ച​ര​ണി, പ്ര​ഗ​തി സി​ങ്, എ​ഡ് ല ​ശ്രു​ജാ​ന.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു: സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ലോ​റ​ൻ ബെ​ൽ, ഗ്രേ​സ് ഹാ​രി​സ്, ജോ​ർ​ജി​യ വോ​ൾ, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, റി​ച്ച ഘോ​ഷ്, ദ​യാ​ല​ൻ ഹേ​മ​ല​ത, ഗൗ​ത​മി നാ​യി​ക്, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, രാ​ധ യാ​ദ​വ്, പ്ര​ത്യൂ​ഷ കു​മാ​ർ, പ്രേ​മ റാ​വ​ത്ത്, അ​രു​ന്ധ​തി റെ​ഡ്ഡി, സ​യാ​ലി സ​ത്ഗാ​രെ, ലി​ൻ​സി സ്മി​ത്ത്, പൂ​ജ വ​സ്ത്ര​കാ​ർ.

Tags:    
News Summary - Delhi Capitals, Royal Challengers captain Jemimah Rodrigues and Smriti Mandhana win Women's Premier League title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.