മുംബൈ: വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആർ.സി.ബി. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ആർ.സി.ബിയുടെ കിരീടനേട്ടം. വനിത പ്രീമിയർ ലീഗിൽ ടീമിന്റെ രണ്ടാം കിരീട നേട്ടമാണിത്. ആർ.സി.ബിക്ക് വേണ്ടി സ്മൃതി മന്ദാന(87), ജോർജിയ വെൽ(79) എന്നിവർ മികച്ച പ്രകടനം നടത്തി.
204 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആർ.സി.ബിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്കോർബോർഡിൽ ഒമ്പത് റൺസ് എത്തുമ്പോഴേക്കും ഗ്രേസ് ഹാരിസിനെ ടീമിന് നഷ്ടമായി. എന്നാൽ, പിന്നീട് ഒത്തുചേർന്ന സ്മൃതി മന്ദാന, ജോർജിയ വെൽ സഖ്യം മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ബംഗളൂരു വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാപിറ്റൽസ് 20 ഓവറിൽ നാല് വിക്കറ്റിനാണ് 203 റൺസ് അടിച്ചെടുത്തത്. 37 പന്തിൽ 57 റൺസ് നേടി നായിക ജെമീമ റോഡ്രിഗസ് ടോപ് സ്കോററായി. ലോറ വോൾവാർട്ട് 25 പന്തിൽ 44 റൺസ് ചേർത്തപ്പോൾ 15 പന്തിൽ 35 റൺസുമായി ചിനേലെ ഹെൻട്രി പുറത്താവാതെനിന്നു. ഓപണർമാരായ ലിസെല ലീ 30 പന്തിൽ 37ഉം ഷഫാലി വർമ 13 പന്തിൽ 20ഉം റൺസ് സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.