Photo Credit: PTI

ലോകകപ്പ് ഹോക്കി: ആസ്ട്രേലിയ ക്വാർട്ടറിൽ

റൂ​ർ​ക്കേ​ല: മു​ൻ ജേ​താ​ക്ക​ളാ​യ ആ​സ്ട്രേ​ലി​യ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ൽ പൂ​ൾ ജേ​താ​ക്ക​ളാ​യി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. പൂ​ൾ എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 9-2ന് ​ത​ക​ർ​ത്താ​ണ് ആ​സ്ട്രേ​ലി​യ​യു​ടെ മു​ന്നേ​റ്റം. മ​ലേ​ഷ്യ​യും സ്​​പെ​യി​നും ത​മ്മി​ലു​ള്ള ക്രോ​സ് ഓ​വ​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​ണ് ക്വാ​ർ​ട്ട​റി​ലെ എ​തി​രാ​ളി​ക​ൾ. സൂ​പ്പ​ർ സ്റ്റാ​ർ ഫോ​ർ​വേ​ഡ് ബ്ലെയ്ക് ഗോ​വേ​ഴ്സ് ‘കു​ക്കാ​ബു​രാ​സി’​നു​വേ​ണ്ടി നാ​ലു ഗോ​ൾ നേ​ടി.

ഇ​തേ പൂ​ളി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്റീ​ന​യും ഫ്രാ​ൻ​സും 5-5ന് ​നാ​ട​കീ​യ​മാ​യ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​രു ടീ​മു​ക​ൾ​ക്കും ക്രോ​സ് ഓ​വ​ർ മ​ത്സ​രം ജ​യി​ച്ചാ​ൽ മാ​ത്ര​മേ ക്വാ​ർ​ട്ട​റി​ലെ​ത്താ​നാ​കൂ. പൂ​ൾ സി​യി​ൽ​നി​ന്ന് നെ​ത​ർ​ല​ൻ​ഡ്സും ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ന്ന പൂ​ൾ ഡി​യി​ൽ​നി​ന്ന് ഇം​ഗ്ല​ണ്ടും നേ​രി​ട്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി. പൂ​ൾ ഡി​യി​ൽ ര​ണ്ടാ​മ​താ​യ ഇ​ന്ത്യ നാ​ളെ ക്രോ​സ്ഓ​വ​ർ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ഈ ​മ​ത്സ​രം ജ​യി​ച്ചാ​ൽ ബെ​ൽ​ജി​യ​മാ​കും ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

Tags:    
News Summary - World Cup of Hockey: Australia in quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.