Posted On
date_range Updated On
date_range ലോകകപ്പ് ഹോക്കി; ജർമനി- ബെൽജിയം ഫൈനൽ
ഭുവനേശ്വർ: ലോകകപ്പ് പുരുഷ ഹോക്കി ഫൈനലിൽ നിലവിലെ ജേതാക്കളായ ബെൽജിയം ജർമനിയെ നേരിടും. വാശിയേറിയ സെമിഫൈനലിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ 3-2ന് പരാജയപ്പെടുത്തിയാണ് ബെൽജിയം മുന്നേറിയത്. നാല് പാദങ്ങളടങ്ങുന്ന നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയിലായിരുന്നു.
ത്രില്ലർ പോരിൽ 4-3ന് മുൻ ജേതാക്കളായ ആസ്ട്രേലിയയെ മറികടന്നായിരുന്നു ജർമനിയുടെ കുതിപ്പ്. 2-0ന് മുന്നിലായിരുന്ന ആസ്ട്രേലിയക്കെതിരെ ഗോൺസാലോ പീല്ലറ്റിന്റെ ഹാട്രിക് ഗോളുകളാണ് ജർമനിക്ക് തുണയായത്. ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.