ലോ​ക​ക​പ്പ് ഹോ​ക്കി: ആസ്ട്രേലിയ- ജർമനി, ബെൽജിയം- നെതർലൻഡ്സ് സെമി നാളെ

ഭു​വ​നേ​ശ്വ​ർ: ലോ​ക​ക​പ്പ് ഹോ​ക്കി സെ​മി ഫൈ​ന​ലി​ൽ വെ​ള്ളി​യാ​ഴ്ച ആ​സ്ട്രേ​ലി​യ​യെ ജ​ർ​മ​നി​യും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബെ​ൽ​ജി​യ​ത്തെ നെ​ത​ർ​ല​ൻ​ഡ്സും നേ​രി​ടും. ബു​ധ​നാ​ഴ്ച ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നെ​ത​ർ​ല​ൻ​ഡ്സ് 5-1ന് ​ദ​ക്ഷി​ണ കൊ​റി​യ​യെ​യും ജ​ർ​മ​നി ഷൂ​ട്ടൗ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​നെ​യും തോ​ൽ​പി​ച്ചു. നി​ശ്ചി​ത സ​മ​യം 2-2ന് ​അ​വ​സാ​നി​ച്ച പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു ജ​ർ​മ​ൻ ജ​യം.

ക​ളി തീ​രാ​ൻ നേ​രം ര​ണ്ടു ഗോ​ൾ പി​റ​കി​ലാ​യി​രു​ന്ന ഇ​വ​ർ തു​ട​ർ​ച്ച​യാ​യി സ്കോ​ർ ചെ​യ്ത് സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്പെ​യി​നി​നെ തോ​ൽ​പി​ച്ചാ​ണ് ആ​സ്ട്രേ​ലി​യ എ​ത്തി​യ​ത്. ബെ​ൽ​ജി​യം ന്യൂ​സി​ല​ൻ​ഡി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച ക്ലാ​സി​ഫി​ക്കേ​ഷ​ൻ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ജ​പ്പാ​നും ഏ​റ്റു​മു​ട്ടും. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ.

Tags:    
News Summary - World Cup Hockey-Australia-Germany-Belgium-Netherlands-semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.