ഫൈ​വ്‌​സ് ഹോ​ക്കി ലോ​ക​ക​പ്പി​ന് ഒ​മാ​നും

മ​സ്‌​ക​ത്ത്: ഫൈ​വ്‌​സ് ഹോ​ക്കി ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി ഒ​മാ​ന്‍. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 24 മു​ത​ല്‍ 31 വ​രെ മ​സ്‌​ക​ത്തി​ലാ​ണ് ലോ​ക​ക​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ലാ​ല​യി​ൽ സ​മാ​പി​ച്ച ഏ​ഷ്യാ​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​നം ഒ​മാ​ൻ നേ​ടി​യി​രു​ന്നു. പ്ലേ​ഓ​ഫ് മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യെ 5-4ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​ വെ​ങ്ക​ല ​മെ​ഡ​ൽ അ​ണി​ഞ്ഞ​ത്. ഏ​ഷ്യാ​ക​പ്പി​ല്‍ റൈ​സി​ങ്​ സ്റ്റാ​ര്‍ പ​ദ​വി​യും ഒ​മാ​ന്റെ പ​ത്താം ന​മ്പ​ര്‍ താ​രം ഐ​മ​ന്‍ മ​ദി​ത്ത് സ്വ​ന്ത​മാ​ക്കി. വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ഒ​മാ​ൻ ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ ഇ​ന്ത്യ​യാ​ണ്​ ജേ​താ​ക്ക​ളാ​യ​ത്. സ​ലാ​ല സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ്‌​പോ​ര്‍ട്‌​സ് കോം​പ്ല​ക്‌​സി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പാ​കി​സ്താ​നെ ഷൂ​ട്ടൗ​ട്ടി​ൽ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ന്ത്യ ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. 

Tags:    
News Summary - Oman for Fives Hockey World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.