Posted On
date_range Updated On
date_range ഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ പുറത്ത്
മസ്കത്ത്: മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്ത്. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ക്വാർട്ടറിൽ നെതർലൻഡ്സ് ആണ് ഇന്ത്യയെ 7-4ന് തകർത്ത് സെമി ഫൈനലിൽ കടന്നത്.
മുഹമ്മദ് റഹീൽ (മൂന്ന്), മന്ദീപ്മോർ (ഒന്ന്) എന്നിവർ ഇന്ത്യക്കുവേണ്ടി ആശ്വാസഗോൾ നേടി. രണ്ടാം ക്വാർട്ടറിൽ ആതിഥേയരായ ഒമാൻ കെനിയയെ തോൽപിച്ച് സെമിയിൽ പ്രവേശിച്ചു. സ്കോർ (5-2). പോളണ്ട് ഈജിപ്തിനെയും മലേഷ്യ ട്രിനിഡാൻഡ് ആൻഡ് ടൊബോക്കോയെയും മറികടന്ന് സെമിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.