Posted On
date_range Updated On
date_range പുരുഷ ഹോക്കി; വിജയം തുടരാൻ ഇന്ത്യ ഇന്ന് സിംഗപ്പൂരിനെതിരെ
ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് ചൊവ്വാഴ്ച രണ്ടാം മത്സരം. പൂൾ എയിൽ ഇന്ന് സിംഗപ്പൂരാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ഉസ്ബകിസ്താനെ മറുപടിയില്ലാത്ത 16 ഗോളിന് തകർത്ത ആത്മവിശ്വാസത്തിന്റെ കൊടിമുടിയിലാണ് ഹർമൻപ്രീത് സിങ്ങും സംഘവും.
പെനാൽറ്റി കോർണർ ഗോളാക്കുന്നതിലെ പിഴവുകൾ മാത്രമാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം. സ്വർണപ്രതീക്ഷയുമായെത്തിയ ടീം സെമി ഫൈനലിലേക്കുള്ള വഴിയിൽ സെപ്റ്റംബർ 28ന് ജപ്പാനെയും 30ന് പാകിസ്താനെയും ഒക്ടോബർ രണ്ടിന് ബംഗ്ലാദേശിനെയും നേരിടും. പൂളിൽ ഒന്നാമതാണ് ഇന്ത്യ ഇപ്പോൾ. രണ്ടു പൂളിലെയും രണ്ടു വീതം ടീമുകൾക്കാണ് സെമി ബെർത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.