Posted On
date_range Updated On
date_range കേരള ഗെയിംസ് ഹോക്കി: എറണാകുളവും കൊല്ലവും ജേതാക്കൾ
കൊല്ലം: പ്രഥമ കേരള ഗെയിംസിന്‍റെ ഭാഗമായി ആശ്രാമം ന്യൂഹോക്കി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഹോക്കിയിൽ കൊല്ലവും എറണാകുളവും ജേതാക്കൾ. പുരുഷ ഫൈനലിൽ കണ്ണൂരിനെ 3-1ന് തോൽപിച്ചാണ് കൊല്ലം ജേതാക്കളായത്. കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.
വനിതക ഫൈനലിൽ എറണാകുളം 1-0ത്തിന് പത്തനംതിട്ടയെ തോൽപിച്ചു. തൃശൂർ മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ് ജേതാക്കൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.